Kerala

സ്വാതന്ത്ര്യ ദിനത്തിൽ അമർ ജവാൻ 2025 നടത്തി കത്തോലിക്ക കോൺഗ്രസ്

Sathyadeepam

പുത്തൻപീടിക : 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പുത്തൻപീടിക സെന്റ്. ആന്റണീസ് പള്ളി കത്തോലിക്ക കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ  ഇടവകയിൽ നിന്നും ആർമി, എയർഫോഴ്സ്, നേവി, പാര - മിലിട്ടറി സേവനം ചെയ്ത് വിരമിച്ചവരെ അനുമോദിച്ചു.

പള്ളിയങ്കണത്തിൽ നടന്ന ആദരിക്കൽ ചടങ്ങ്  കത്തോലിക്ക കോൺഗ്രസ് ഇടവക ഡയറക്ടർ റവ.ഫാ. ജോസഫ് മുരിങ്ങാത്തേരി ഷാൾ അണിയിച്ചും, മൊമന്റോ നൽകിയും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. കൈക്കാരൻമാരായ ആൽഡ്രിൻ ജോസ്, സണ്ണി.കെ.എ, ജോജി മാളിയേക്കൽ

ഭാരവാഹികളായ  പി.എ.പോൾ, എ.സി. ജോസഫ്, ജെസി വർഗ്ഗീസ്, കെ.എ. വർഗ്ഗീസ്. ലൂയീസ് താണിക്കൽ, ഷാജു മാളിയേക്കൽ, വിൻസെന്റ് കുണ്ടുകുളങ്ങര എന്നിവർ പ്രസംഗിച്ചു.

ഫെയ്ത്ത് ഹാർവെസ്റ്റ് 2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 52]

യുവജന ശക്തി: പാപ്പ ലിയോയുടെ മെസ്സേജ് പൊളിയാണ്!

കര്‍ഷക ദിനാചരണവും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു

പ്രകൃതിപര അധ്യാപനം [Naturalistic Teaching]