Kerala

താന്തോന്നിത്തുരുത്തിൽ സഹായവുമായി സഹൃദയ

Sathyadeepam

ഫോട്ടോ: താന്തോന്നിത്തുരുത്ത് നിവാസികൾക്കുള്ള ശുചീകരണ ഉപകരണങ്ങൾ തഹസിൽദാർ ബീന പി. ആനന്ദ് വിതരണം ചെയ്യുന്നു.  ഫാ. ജോസ് കൊളുത്തുവെള്ളിൽ,  ലാൽ കുരിശിങ്കൽ, അനന്തു ഷാജി  എന്നിവർ സമീപം.

വൃശ്ചിക വേലിയേറ്റത്തിൽ വെള്ളം കയറി മുങ്ങിയ താന്തോന്നി തുരുത്ത് നിവാസികൾക്ക് സഹായവുമായി എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ. വെള്ളം കയറി വ്യത്തിഹീനമായ വീടും പരിസരവും ശുചികരിക്കുന്നതിനായി ബക്കറ്റും ചൂലും ഉൾപ്പടെയുള്ള  ഉപകരണങ്ങൾ  63 കുടുംബങ്ങൾക്കും വിതരണം ചെയ്തു. ജിഡ ഓഫീസിൽ നടത്തിയ ലളിതമായ ചടങ്ങിൽ കണയന്നൂർ തഹസിൽദാർ ബീന പി. ആനന്ദ് ഉപകരണങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷനായിരുന്നു. അഡ്വ. ജയകൃഷ്ണൻ, ലാൽ കുരിശിങ്കൽ, അനന്തു ഷാജി, ആഷ്ബിൻ, മാർട്ടിൻ എന്നിവർ പങ്കെടുത്തു.

സീറോ മലബാർ സഭയിൽ ഒക്ടോബർ മുഴുവൻ 'മിഷൻ മാസമായി' ആചരിക്കുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആഹ്വാനം

സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

ക്രൈസ്തവ ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ കേന്ദ്രത്തിന് വ്യഗ്രത: ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ

വല്ലാര്‍പാടത്തമ്മയുടെ തിരുനാളിന് ഭക്തിസാന്ദ്രമായ സമാപനം

പാലാരിവട്ടം സെൻ്റ് മാർട്ടിൻ ഡി പോറസ് ഇടവകയ്ക്ക് ഒന്നാം സ്ഥാനം