പാലാരിവട്ടം സെൻ്റ് മാർട്ടിൻ ഡി പോറസ് ഇടവകയ്ക്ക് ഒന്നാം സ്ഥാനം

Palarivattom St. Martin de Porres Parish secures first place
Published on: 

കൊച്ചി: ഇടപ്പള്ളി ഫൊറോനയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച വിമൺ വെൽഫയർ സർവ്വീസസ് ഇടവക യൂണിറ്റിനുള്ള ട്രോഫി പാലാരിവട്ടം സെൻ്റ് മാർട്ടിൻ ഡി പോറസ് ഇടവക യൂണിറ്റ് കരസ്ഥമാക്കി.

രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ഹോളി ഏയ്ഞ്ചൽസ് ചർച്ച്, മുപ്പത്തടം , സെൻ്റ് പീറ്റർ ആൻ്റ് പോൾ ചർച്ച്, തായിക്കാട്ടുകര എന്നിവർക്ക് ലഭിച്ചു.

ചങ്ങമ്പുഴ നഗർ ഫാത്തിമ മാതാ ഇടവകയിൽ നടന്ന ഫൊറോന തല വാർഷിക സമ്മേളനം വികാരി ഫാ. കുരുവിള മരോട്ടിക്കൽ ഉദ്ഘാടനം ചെയ്തു. വിമൺ വെൽഫയർ സർവ്വീസസ് ഫൊറോന പ്രസിഡൻ്റ് ഡോ. ഡിന്നി മാത്യു അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. ജേക്കബ് പുതുശ്ശേരി വാർഷിക ദിവ്യബലി അർപ്പിച്ചു.

ഫൊറോന ആനിമേറ്റര്‍ സിസ്റ്റര്‍ അന്‍സ പുതുശ്ശേരി, ഭാരവാഹികളായ ട്രീസ ജോണ്‍, ഷീല ജോസ്, സിനി റോബിന്‍, ലൈസ ജൂഡ്, ട്രസ്റ്റിമാരായ പോള്‍ കുറുപ്പംപാടത്ത്, ജോസഫ് മഠത്തിക്കണ്ടത്തില്‍, വൈസ് ചെയര്‍മാന്‍ ജോസ് തോമസ് പാറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൊറോനതല മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും യോഗത്തില്‍ വിതരണം ചെയ്തു.

logo
Sathyadeepam Online
www.sathyadeepam.org