കൊച്ചി: നാടിന്റെ പ്രതിസന്ധികൾ നാം കാണുന്നത് നാടകത്തിലൂടെയാണ് അതിനാൽ നാടകത്തി ന് എല്ലാ പിന്തുണയും നൽകണം നാടകത്തെ പ്രാത്സാഹിപ്പിക്കണം. അതിന് കെ സി ബി സി നടത്തുന്ന ശ്രമം എടുത്തുപറയേണ്ടതാണ്. 37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് ബഹു. ഫിഷറീസ് & സാമൂഹ്യനീതി വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ പറഞ്ഞു കെ സി ബി സി മീഡിയ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് അംബ്രോസ് പുത്തൻ വീട്ടിൽ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ ഷെയ്‌സൺ പി ഔസേപ്പ് മുഖ്യാതിഥിയായി, പി ഒ സി ഡയറക്ടർ റവ ഫാ തോമസ് തറയിൽ, ടി ജെ വിനോദ് എം എൽ എം. കെ സി ബി സി മീഡിയ സെക്രട്ടറി ഫാ സെബാസ്റ്റിൻ മിൽട്ടൺ എന്നിവർ പ്ര സംഗിച്ചു.
ജൂറി അംഗം ഡോ.ചന്ദ്രദാസ് നാടകങ്ങളെ വിലയിരുത്തി സംസാരിച്ചു മികച്ച നാടകമായി തിരുവനന്തപുരം, മലയാള നാടകവേദിയുടെ ഒരു സുന്ദര ദിവസം മികച്ച ര ണ്ടാമത്തെ നാടകമായി തിരുവനന്തപുരം സംസ്‌കൃതിയുടെ ഭൂട്ടാനി എന്നിവയും മികച്ച രചനയ്ക്കുള്ള പുര്സകാരം ശ്രീകുമാർ മാരാത്ത് നേടി (ഒരു സുന്ദര ദിവസം) മികച്ച സംവിധായികയായി സന്ധ്യാ രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു.
(നാടകം, ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ,കാളിദാസ കലാകേന്ദ്രം ) മികച്ച നടനായി ആർ എസ് അയ്യർ (നാടകം ഭൂട്ടാനി, തിരുവനന്തപുരം സംസ്കൃതി) മികച്ച നടിയായി ഇന്ദുശ്രീ (നാടകം ഭൂട്ടാനി, തിരുവനന്തപുരം സംസ്കൃതി) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ജൂറിയുടെ പ്രത്യേക പരാമർശം വിനോദ് കുണ്ടുകാട് (നടൻ) ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ, കാ ളിദാസ കലാകേന്ദ്രം, ശ്വാസം (നാടകം) കോഴിക്കോട് സങ്കീർത്തന
തുടർന്ന് സെന്റ് ജോസഫ്‌സ് കമ്യൂണിക്കേഷൻസിൻ്റെ നീതിയുടെ കാവൽക്കാരൻ എന്ന പ്രദർശന നാടകവും നടന്നു.