Kerala

1989 ലെ ഗാനത്തിനു ദൃശ്യാവിഷ്‌കാരം

Sathyadeepam

വെണ്ണൂർ: 1989 ൽ സത്യദീപം വാരികയിൽ പ്രസിദ്ധീകരിച്ച വിയോ വർഗീസ് എഴുതിയ ഭക്തിഗാനത്തിന്റെ ദൃശ്യാവിഷ്കാരം പ്രകാശനം ചെയ്തു. വിത്സൺ ആന്റണി സംവിധാനം ചെയ്ത

" കാഴ്ചയുമായ്.." എന്ന ഈ മ്യൂസിക് ആൽബത്തിന്റെ പ്രകാശനം, വെണ്ണൂർ

നിർ സെയ്ന്റ്മേരീസ് പള്ളി വികാരി ഫാ. ഡോ. ജോജോ തൊടുപറമ്പിൽ നിർവഹിച്ചു.

അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത സജീവൻ അദ്ധ്യക്ഷയായ യോഗത്തിൽ കവി പി.ബി. ഹൃഷികേശൻ മുഖ്യാതിഥിയായി. കവി സെബാസ്റ്റ്യൻ ഗാനാവലോകനം നടത്തി.ആനി ആന്റു, ജാൻസി ജോയ്,(പഞ്ചായത്ത് മെമ്പർമാർ), ഷീബ ഗിരീശൻ, ദേവസി കുന്നത്ത്, ഇ.വി ബെന്നി, സി.ജി. ജിതിൻ, സുധർമൻ കുമ്പിടി എന്നിവർ പ്രസംഗിച്ചു.

ഇത്രയും വർഷങ്ങൾക്ക് ശേഷം ഗാനത്തിന് ചിത്രീകരണം ഒരുക്കാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം ഗാനരചയിതാവ് വിയോ വർഗീസ് പങ്കുവെച്ചു.

വിശുദ്ധ എഡ്‌വേര്‍ഡ് (1004-1066) : ഒക്‌ടോബര്‍ 13

ഇൻഫന്‍റ് ജീസസ് ചാരിറ്റി മെഗാ മെഡിക്കൽ, രക്തദാന ക്യാന്പുകൾ നടത്തി

പതാക പ്രയാണത്തിന് പാലായിൽ ഗംഭീര സ്വീകരണം

ശസ്ത്രക്രിയ പാപ്പായുടെ വിദേശയാത്രയ്ക്കു തടസ്സമായേക്കില്ല

ആശുപത്രിയില്‍ പോകാന്‍ പാവപ്പെട്ടവര്‍ക്ക് ഈ ഇടവകയില്‍ വാഹനം ഫ്രീ; ഇനി ഇഷ്ട വസ്ത്രങ്ങളും