"ഡിജിറ്റൽ ലോകത്തെ ദാമ്പത്യ വിശ്വസ്തത" എന്ന വിഷയം കേന്ദ്രീകരിച്ച് ചൂണ്ടി പയസ്സ് 10th ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന ദമ്പതി കോൺഫറൻസ് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് പ്രിൻസിപ്പൽ റവ. ഡോ. സാജു മാടവനക്കാട് CMI ഉദ്ഘാടനം ചെയ്യുന്നു. 
Kerala

14-ാമത് ദമ്പതി കോൺഫറൻസ്

Sathyadeepam

എറണാകുളം അങ്കമാലി അതിരൂപത കുടുംബപ്രേക്ഷിത കേന്ദ്രത്തിന്റെ (FACE) കീഴിൽ മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റ് (എംസിസി), ഗ്രേയ്‌സ് റിപ്പിൾസ് ദമ്പതി കൂട്ടായ്മ‌കൾ നേതൃത്വം നൽകുന്ന 14-ാ മത് ദമ്പതി കോൺഫറൻസ് ആലുവ ചൂണ്ടി വിശുദ്ധ പത്താം പീയുസ് ദേവാലയ ഓഡിറ്റോറിയത്തിൽ വച്ച് നവംബർ 14-ന് നടന്നു. രാവിലെ 9 മണി മുതൽ വൈകിട്ട് 4.30 വരെ നടന ഏകദിന ദമ്പതി കോൺഫറൻസ് 'ഡിജിറ്റൽ ലോകത്തെ ദാമ്പത്യ വിശ്വസ്തത" എന്ന വിഷയം ചർച്ച ചെയ്തു. അനന്തമായ സ്ക്രോളിംഗും നിരന്തരമായ നോട്ടിഫിക്കേഷനുകളും നിറഞ്ഞ ഇന്നത്തെ ഡിജിറ്റൽ ലോകം നമ്മുടെ ദാമ്പത്യബന്ധങ്ങൾക്കും കുടുംബങ്ങളുടെ ഭദ്രതയ്ക്കും നേരെയുള്ള ഏറ്റവും വലിയ ഭീഷണികളിലൊന്നായി മാറിക്കഴിഞ്ഞിരിക്കെ, സ്ക്രീനുകളേക്കാൾ പങ്കാളിയുടെ സാന്നിധ്യത്തിനും വെർച്വൽ പ്രലോഭനങ്ങളേക്കാൾ യഥാർത്ഥ സ്നേഹത്തിനും മുൻഗണന നൽകിക്കൊണ്ട്, സുതാര്യതയിലൂടെയും ആരോഗ്യകരമായ അതിരുകളിലൂടെയും ദാമ്പത്യ വിശുദ്ധി (Marital Chastity) കാത്തുസൂക്ഷിക്കാൻ സാധിക്കണമെന്ന ആശയം കോൺഫറൻസ് മുന്നോട്ട് വച്ചു.

കുടുംബപ്രേക്ഷിത കേന്ദ്രം ഡയറക്ടർ റവ. ഡോ. ജോസഫ് മണവാളൻ വിഷയാവതരണവും റവ. ഡോ. അഗസ്റ്റിൻ കല്ലേലി വിഷയാവിഷ്ക്കാരവും നടത്തി. എംസിസി അതിരൂപത കോർഡിനേറ്റർ റൂബി & മേജോ ദമ്പതി അധ്യക്ഷത വഹിച്ച കോൺഫറൻസ് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് പ്രിൻസിപ്പൽ റവ. ഡോ. സാജു മാടവനക്കാട് CMI ഉദ്ഘാടനം ചെയ്തു. ഗാനശുശ്രൂഷ, ഗ്രൂപ്പ് ചർച്ച, കലാപരിപാടികൾ, ദമ്പതികൾക്കായുള്ള മത്സരങ്ങൾ തുടങ്ങിയവ കോൺഫറൻസിന് മികവേകി. എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറൽ വെരി.റവ.ഡോ.ആൻ്റോ ചേരാംതുരുത്തി വിശുദ്ധ ബലി അർപ്പിച്ച് വചനസന്ദേശം നൽകി

ജാതിമതഭേദമെന്യേ പൊതുസമൂഹത്തിന് സ്വീകാര്യമായതും കാലഘട്ടത്തിൽ പ്രസക്തവുമായ വിഷയം കൈകാര്യം ചെയ്‌ത ഈ ദമ്പതി കോൺഫറൻസിൽ 500 ലേറെ ദമ്പതികൾ പങ്കെടുത്തു.

ഹങ്കറിയിലെ വിശുദ്ധ എലിസബത്ത് (1207-1231) : നവംബര്‍ 17

ബ്രദർ പിയോ കോട്ടക്കലിനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു

പരിശുദ്ധ പത്രോസ് തൃതീയന്‍ ബാവാ വിശുദ്ധപദവിയിലേക്ക്

സീറോമലബാർസഭയുടെ ഉന്നത വിദ്യാഭ്യാസ സമിതിയോഗം കാക്കനാട് നടന്നു.

പ്രോ-തൂഫാന്‍ വാക്കത്തോണ്‍