International

മുന്‍ വത്തിക്കാന്‍ വക്താവിനു ഫ്രഞ്ച് ബഹുമതി

Sathyadeepam

മുന്‍ വത്തിക്കാന്‍ വക്താവ് ഫാ. ഫെഡറിക്കോ ലൊംബാര്‍ദിയ്ക്ക് ഫ്രാന്‍സിന്‍റെ അത്യുന്നത ബഹുമതിയായ ലീജിയന്‍ ദ ഓണര്‍ ലഭിച്ചു. വത്തിക്കാന്‍ റേഡിയോയുടെയും മാര്‍പാപ്പയുടെ പ്രസ് ഓഫീസിന്‍റെയും മുന്‍ ഡയറക്ടറാണ് ഈശോസഭാ വൈദികനായ ഫാ. ലൊംബാര്‍ദി. സഭയുടെ സന്ദേശം പരത്താന്‍ ചെയ്ത സേവനങ്ങള്‍ക്കൊപ്പം അതിനായി ഫ്രഞ്ച് ഭാഷ വിപുലമായി ഉപയോഗപ്പെടുത്തിയതിനു കൂടിയാണ് ഈ ബഹുമതി ഫാ. ലൊംബാര്‍ദിക്കു നല്‍കിയത്. മാര്‍പാപ്പയുടെ സന്ദേശം മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക വളരെ പ്രധാനമാണെന്നു ഫാ. ലൊംബാര്‍ദി ബഹുമതി സ്വീകരിച്ചുകൊണ്ടു പറഞ്ഞു. ഇപ്പോള്‍ റാറ്റ്സിംഗര്‍ ഫൗണ്ടേഷന്‍റെ പ്രസിഡന്‍റാ യി പ്രവര്‍ത്തിക്കുകയാണ് ഫാ. ലൊംബാര്‍ദി.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16