ബൈ 2025!!! സ്വാഗത് 2026 ആഘോഷവും ആദരവും

ബൈ 2025!!! സ്വാഗത് 2026 ആഘോഷവും ആദരവും
Published on

കടനാട് സഫലം, എലിവാലി രക്ഷ റെസിഡന്‍സ് അസോസിയേഷന്‍, പോള്‍സ്റ്റാര്‍, സൗഖ്യ ആയുര്‍വേദ & യോഗ / കരാട്ടെ സ്‌കൂള്‍, പൗര്‍ണമി മ്യൂസിക് ക്ലബ്, മേലുകാവ് പൊലീസ് സ്‌റ്റേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പുതുവത്സര ആഘോഷവും, എസ് എസ് എല്‍ സി, പ്ലസ് 2, മികച്ച മാധ്യമ പ്രവര്‍ത്തകന്‍, (50) വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതിമാരെയും ആദരിച്ചു.

ചടങ്ങില്‍ ജയിംസ് വടക്കേട്ട്, കടനാട് പ്രസിഡന്റ് ലാലി സണ്ണി, ളാലം ബ്ലോക്ക് പ്രസിഡന്റ് ജോസ് പ്ലാക്കുട്ടം, മേലുകാവ് സബ് ഇന്‍സ്‌പെക്ടര്‍ രാജീവ്, ബേബി ചീങ്കല്ലേല്‍, പിജെ അവിരാ, കെ സി തങ്കച്ചന്‍ കുറ്റിക്കാട്ട്, മാത്യു മൂന്നുമക്കല്‍, പൗളിന്‍ ടോമി ചിറപ്പുറത്തേല്‍, ജോസഫ് കുമ്പുക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. പൗര്‍ണമി കലാവേദി പാലായുടെ ഗാനമേളയും ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org