International

ഔഷ്വിറ്റ്‌സില്‍ ലോകത്തിന്റെ ക്രൂരതകളോര്‍ത്തു പ്രാര്‍ത്ഥിച്ചെന്നു മാര്‍പാപ്പ

sathyadeepam

പോളണ്ടില്‍ യുവജനദിനാഘോഷത്തില്‍ പങ്കെടുക്കാനാണു ഫ്രാന്‍സിസ് മാര്‍പാപ്പ പോയതെങ്കിലും സന്ദര്‍ശനത്തില്‍ ലോകത്തിനു മുമ്പില്‍ ഏറ്റവും ശ്രദ്ധേയമായത് നാസികള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് നടത്തിയ ഔഷ്വിറ്റ്‌സിലേയ്ക്കുള്ള സന്ദര്‍ശനമാണ്. ഔഷ്വിറ്റ്‌സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിശബ്ദനായി നിന്നു പ്രാര്‍ത്ഥിക്കുന്ന മാര്‍പാപ്പയുടെ ചിത്രങ്ങള്‍ ചരിത്രപരവും പ്രതീകാത്മകവുമായ പ്രാധാന്യത്തിന്റെ പേരില്‍ ലോകശ്രദ്ധയാകര്‍ഷിച്ചു. ക്യാമ്പിലെ ഇരകള്‍ക്കു വേണ്ടിയെന്നതുപോലെ ലോകത്തില്‍ ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്ന ക്രൂരതകളോര്‍ത്തും താന്‍ പ്രാര്‍ത്ഥിച്ചുവെന്ന് സന്ദര്‍ശനശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ വെളിപ്പെടുത്തി.
കമ്മ്യൂണിസ്റ്റ് ഏകാധിപത്യം തകര്‍ന്നതിനു ശേഷമുള്ള 25 വര്‍ഷങ്ങള്‍ കൊണ്ട് പോളണ്ട് ഏറെ മാറിയിട്ടുണ്ടെന്നു മാര്‍പാപ്പ പറഞ്ഞു. പോളണ്ട് മാത്രമല്ല യൂറോപ്പും ലോകവും ഒരുപാടു മാറി. ഈ ആഗോള യുവജനദിനം പോളണ്ടിനും യൂറോപ്പിനും ലോകത്തിനും പ്രവാചകപരമായ ഒരടയാളമായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ ആരംഭിച്ച തീര്‍ത്ഥാടനത്തെ ഇന്നു പിന്‍പറ്റുന്നവര്‍ പ്രത്യാശയുടെ അടയാളമാണ് ലോകത്തിനു നല്‍കുന്നത്. ഈ അടയാളത്തെ സാഹോദര്യമെന്നു വിളിക്കാം. കാരണം, യുദ്ധത്തിന്റെ നടുവിലായിരിക്കുന്ന ഇന്നത്തെ ലോകത്തിനു ആവശ്യം സാഹോദര്യവും സംഭാഷണവും സൗഹൃദവുമാണ്-മാര്‍ പാപ്പ വിശദീകരിച്ചു.

image

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും

ഏതു പ്രായത്തിലും സ്‌നേഹം നമ്മെ മികച്ചവരാക്കുന്നു

മണ്‍ മറഞ്ഞുപോയ പല അറിവുകളും തിരിച്ചുകൊണ്ടുവരണം: അനില്‍ വൈദിക്