International

കത്തോലിക്കാസഭ ആശ്രയിക്കാവുന്ന ഒരു പങ്കാളി -സാംബിയന്‍ പ്രസിഡന്‍റ്

Sathyadeepam

സാമൂഹ്യസേവനം, വികസനം, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഭരണം, മനുഷ്യാവകാശസംരക്ഷണം, ജനാധിപത്യം തുടങ്ങിയ രംഗങ്ങളില്‍ ഭരണകൂടങ്ങള്‍ക്ക് ആശ്രയം വയ്ക്കാവുന്ന ഒരു പങ്കാളിയാണു കത്തോലിക്കാസഭയെന്നു ആഫ്രിക്കന്‍ രാജ്യമായ സാംബിയായുടെ പ്രസിഡന്‍റ് എഡ്ഗാര്‍ ലുംഗു പ്രസ്താവിച്ചു. സാംബിയായില്‍ കത്തോലിക്കാസഭ നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ക്കു തന്‍റെ ഭരണകൂടത്തിനു നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാംബിയാ, മലാവി, സിംബാബ്വേ എന്നീ രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രസിഡന്‍റ്. ആദ്യമായാണ് ഈ മൂന്നു രാജ്യങ്ങളിലെ മെത്രാന്മാര്‍ സംയുക്തമായി ഒരു മേഖലാതല ആലോചനായോഗം ചേര്‍ന്നത്. മെത്രാന്മാരോടുള്ള ആദരവു പ്രകടിപ്പിക്കുന്നതിനു സമ്മേളനസ്ഥലത്ത് അനൗപചാരിക സന്ദര്‍ശനം നടത്തുകയായിരുന്നു സാംബിയന്‍ പ്രസിഡന്‍റ്.

രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ട്, ഒരു സമഗ്രസമീപനത്തിലൂടെ അവയെ പരിഹരിക്കുന്നതിനു നിര്‍ണായക ചുവടുവയ്പുകള്‍ നടത്താന്‍ സാംബിയന്‍ സഭയ്ക്കു സാധിച്ചിട്ടുണ്ടെന്നു പ്രസിഡന്‍റ് പ്രസ്താവിച്ചു. ഇതിന്‍റെ തെളിവുകള്‍ ആര്‍ക്കും കാണാവുന്നതാണ്. ഗ്രാമീണ മേഖലയിലും നഗരമേഖലയിലും സഭ ചെയ്ത സേവനങ്ങള്‍ പ്രകടമായി കാണാം. കത്തോലിക്കാസഭ നടത്തുന്ന ഒരു സ്കൂളോ ആരോഗ്യപരിചരണകേന്ദ്രമോ ഇല്ലാത്ത സ്ഥലങ്ങള്‍ സാംബിയായില്‍ ഇല്ലെന്നു തന്നെ പറയാം – പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്