International

യുവജനദിനാഘോഷത്തിന്റെ വേദികള്‍ തീരുമാനിച്ചു

Sathyadeepam

2027-ലെ ലോക യുവജനദിനത്തിന്റെ പ്രധാന വേദികള്‍ ദക്ഷിണ കൊറിയന്‍ കത്തോലിക്കാ സംഘാടകര്‍ പ്രഖ്യാപിച്ചു. ഉദ്ഘാടന കുര്‍ബാന, മാർപാപ്പയ്ക്കു നല്‍കുന്ന സ്വീകരണ ചടങ്ങ്, കുരിശിന്റെ വഴി എന്നിവയ്ക്ക് സിയോള്‍ വേള്‍ഡ് കപ്പ് സ്റ്റേഡിയം വേദിയാകും. സിയോളിന് പുറത്തുള്ള സോങ്‌നാമിലെ സിയോള്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് ജാഗരണപ്രാര്‍ഥനയും സമാപന കുര്‍ബാനയും നടക്കുക.

190 രാജ്യങ്ങളില്‍ നിന്നുള്ള 4 ലക്ഷം അന്താരാഷ്ട്ര തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ 5 ലക്ഷത്തോളം ആളുകളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. സമാപന കുര്‍ബാനയില്‍ 10 ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് കരുതു ന്നത്. പ്രധാന പരിപാടികള്‍ 2027 ഓഗസ്റ്റ് 3 മുതല്‍ 8 വരെ നടക്കും. വേള്‍ഡ് യൂത്ത് ഡേ 2027-ന് ‘സുരക്ഷ, കുടിയേറ്റം, ഗതാഗതം, നിയമനിര്‍മ്മാണം, ഫണ്ടിംഗ് എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ ഉള്‍പ്പെടെയുള്ള’ രാജ്യവ്യാപകമായ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് ദക്ഷിണ കൊറിയന്‍ സര്‍ക്കാരും പാര്‍ലമെന്റും കത്തോലിക്കാസഭയും ഒക്ടോബര്‍ 31-ന് സിയോളിലെ നാഷണല്‍ അസംബ്ലി മെമ്പേഴ്‌സ് ഓഫീസ് ബില്‍ഡിംഗില്‍ വച്ച് സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു.

നിലാവിന്റെ വീട് - 29

കലയുടെ മരണം

ലോകം കാണുന്നുണ്ട് കേരളയുവത ശ്രദ്ധിക്കണം...

ആഫ്രിക്കയിലെ കത്തോലിക്കാ ജനസംഖ്യ യൂറോപ്പിനെ മറികടന്നു

നോ