സമാധാനമെന്നത് മാനുഷികമായ നേട്ടമെന്നതിനേക്കാള്‍ ദൈവത്തിന്റെ ദാനമായാണ് കാണേണ്ടതെന്ന്, തെക്കന്‍ അറേബ്യയ്ക്കുവേണ്ടിയുള്ള അപ്പസ്‌തോലിക വികാരി ബിഷപ് പൗളോ മര്‍ത്തിനെല്ലി. ഏപ്രില്‍ 29-ന് ദുബായിലെ സെന്റ് മേരീസ് ദേവാലയത്തില്‍ വച്ചുനടന്ന എക്യുമെനിക്കല്‍ സമാധാനപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.
സമാധാനമെന്നാല്‍ മാനുഷിക മായ ഒരു സൃഷ്ടി എന്നതിനേക്കാള്‍, ദൈവത്തിന്റെ ഒരു ദാനം എന്ന നിലയിലാണ് നാം കാണേണ്ട തെന്നും അത് തേടുകയും സ്വീകരി ക്കപ്പെടുകയും വളര്‍ത്തപ്പെടുകയും സമൂഹത്തിലെമ്പാടും നമ്മുടെ നല്ല ബന്ധങ്ങളിലൂടെ പകര്‍ത്തപ്പെടു കയും ചെയ്യണ്ട ഒന്നാണെന്നും ബിഷപ് പൗളോ മര്‍ത്തിനെല്ലി പ്രസ്താവിച്ചു. ഐക്യ അറബ് എമിറേറ്റുകള്‍, ഗള്‍ഫ്, മദ്ധ്യപൂർവ ദേശങ്ങള്‍ തുടങ്ങി ലോകമെമ്പാടും സമാധാനത്തിനുവേണ്ടി പ്രാർഥിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പരാമര്‍ശിച്ചു. നമ്മുടെ ഒരുമിച്ചുള്ള പ്രാർഥനകള്‍ ശ്രവിക്കപ്പെടട്ടെയെന്നും, ദൈവം നമുക്കേവര്‍ക്കും സമാധാനവും അനുരഞ്ജനവും, ഐക്യവും അഭിവൃദ്ധിയും നല്‍കട്ടേയെന്നും അദ്ദേഹം ആശംസിച്ചു.
ആറ് വിവിധ ക്രൈസ്തവസഭ കളിൽനിന്നുള്ള ആളുകളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. അര്‍മേനിയന്‍ സഭയില്‍നിന്നുള്ള ആർച്ചുബിഷപ് മെസ്രോബ് സര്‍കിസ്സിയാന്‍, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിൽ നിന്നുള്ള ആർച്ചുബിഷപ് അബുനെ ദിമേത്രോസ്, ആംഗ്ലിക്കന്‍ സഭയിലെ ബിഷപ് ഷാന്‍ സാമ്പ്ള്‍, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയിൽ നിന്നുള്ള ആശ്രമാധിപന്‍ ഫാ. ഇഷാക് സക്കൂര്‍, കോപ്റ്റിക് സഭയില്‍നിന്നുള്ള ഫാ. മിന ഹന്നാ എന്നിവര്‍ പങ്കെടുത്തു.
നിഖ്യ വിശ്വാസപ്രമാണം ഏറ്റു ചൊല്ലല്‍, വിശുദ്ധഗ്രന്ഥ വായന കള്‍ ഉള്‍പ്പെടുന്ന സമാധാനത്തിനു വേണ്ടിയുള്ളതും വ്യത്യസ്തത ക്രൈസ്തവപരമ്പര്യങ്ങളുടേതും ഭാഷകളിലേതുമായ പ്രാർഥനകള്‍, തിരിതെളിക്കല്‍, സമാധാനത്തിനു വേണ്ടിയുള്ള ലൂത്തിനിയ, സമാധാനം കൈമാറല്‍ തുടങ്ങിയ ചടങ്ങുകളായിരുന്നു ഈ എക്യുമെനിക്കല്‍ പ്രാർഥനാ സമ്മേളനത്തിലുണ്ടായിരുന്നത്.