International

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

Sathyadeepam

ഖസാക്കിസ്ഥാനിലെ അസ്താനയില്‍ സെപ്റ്റംബര്‍ 17, 18 തീയതികളില്‍ നടന്ന മദാന്തര സമ്മേളനത്തില്‍ വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധി സംഘം പങ്കെടുത്തു. ചൈന, റഷ്യ, മധ്യപൂര്‍വ രാജ്യങ്ങളില്‍ നിന്നുള്ള മത നേതാക്കള്‍ സമ്മേളനത്തിന് എത്തിയിരുന്നു.

ഖസാക്കിസ്ഥാന്‍ ഭരണകൂടമാണ് ഈ സമ്മേളനം വിളിച്ചുകൂട്ടിയത്. ലിയോ മാര്‍പാപ്പ അധികാരത്തിലെത്തിയതിനുശേഷം നടക്കുന്ന ആദ്യത്തെ പ്രധാനപ്പെട്ട മതാന്തര സമ്മേളനമാണ് ഇത്.

മതാന്തര സംഭാഷണ കാര്യാലയത്തിന്റെ പുതിയ അധ്യക്ഷന്‍ കാര്‍ഡിനല്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ആണ് ഈ സമ്മേളനത്തിനുള്ള പ്രതിനിധി സംഘത്തെ നയിക്കുന്നത്. കാര്‍ഡിനല്‍ അവിടെ മുഖ്യപ്രഭാഷണവും നടത്തി.

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്