International

സഭയ്ക്ക് പുതിയ ലൈബ്രേറിയന്‍ നിയമിതനായി

Sathyadeepam

വത്തിക്കാന്‍ സിറ്റിയിലെ താമസസ്ഥലത്ത് മാര്‍പാപ്പ ചികിത്സയും വിശ്രമവും തുടരുന്ന തിനിടെ സഭാ ഭരണത്തിന്റെ അനുദിന നടപടികള്‍ പതിവു പോലെ പുരോഗമിക്കുന്നു.

ലൈബ്രേറിയന്റെ നിയമനവും പോളിഷ് പ്രസിഡണ്ടിന്റെ സന്ദര്‍ശനവുമാണ് സാധാരണ പോലെ നടന്ന രണ്ട് കാര്യങ്ങള്‍.

ആര്‍ച്ചുബിഷപ്പ് ജോവാനി സീസര്‍ പെഗാസിയാണ് സഭയുടെ ആര്‍ക്കൈവിസ്റ്റും ലൈബ്രേറിയനുമായി നിയമിതനായിരിക്കുന്നത്.

നേരത്തെ വത്തിക്കാന്‍ സാംസ്‌കാരിക - വിദ്യാഭ്യാസ കാര്യാലയത്തിന്റെ സെക്രട്ടറിയായി സേവനം ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം.

ദൈവശാസ്ത്രജ്ഞനും ഇറ്റലിയിലെ നിരവധി ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലെ പ്രൊഫസറുമാണ്. വത്തിക്കാനില്‍ സന്ദര്‍ശനത്തിനെത്തിയ പോളിഷ് പ്രസിഡണ്ട് ആന്ദ്ര ദുദായെ സ്വീകരിച്ചത്

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിനാണ്. വിദേശകാര്യമന്ത്രാലയവുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.

2027-ലെ ആഗോള യുവജന സമ്മേളനത്തിന് സ്വര്‍ഗീയമധ്യസ്ഥരെ പ്രഖ്യാപിച്ചു

വിശുദ്ധ അത്തനേഷ്യസ് (295-373) : മെയ് 2

ഒരു വാഴ്വ്... പല ജീവിതങ്ങൾ

നിലാവിന്റെ വീട് - 04

തറ തൊട്ട രാഷ്ട്രീയ നൈതികത