International

വത്തിക്കാന്‍ സമാധാന ധാരണയില്‍ 80 ശാസ്ത്രജ്ഞര്‍ ഒപ്പു വച്ചു

Sathyadeepam

ശാസ്ത്രജ്ഞര്‍ സമാധാനത്തിന് എന്ന പേരില്‍ വത്തിക്കാന്റെ പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് അവതരിപ്പിച്ചിരിക്കുന്ന ധാരണയില്‍ 80 ശാസ്ത്രജ്ഞര്‍ ഒപ്പു വച്ചു. യുദ്ധങ്ങളുടെയും ആഗോള സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണിത്.

ഇത് ജനങ്ങളെ മാത്രമല്ല, ശാസ്ത്രീയ ഗവേഷണങ്ങളിലെ സ്വാതന്ത്ര്യത്തെയും സഹകരണത്തെയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മനുഷ്യജീവനെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വിവിധ വൈജ്ഞാനിക മേഖലകളെ സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു വീക്ഷണം വികസിപ്പിക്കുന്നതിനാണു വത്തിക്കാന്‍ ശ്രമിക്കുന്നതെന്നു അക്കാദമി പത്രക്കുറിപ്പില്‍ അറിയിച്ചു.

എല്ലാ വിജ്ഞാശാഖകളിലെയും രാഷ്ട്രങ്ങളിലെയും സാംസ്‌കാരികപശ്ചാത്തലങ്ങളിലെയും ശാസ്ത്രജ്ഞര്‍ അവ രുടെ രാഷ്ട്രീയവും മതപരവുമായ വിശ്വാസഭേദങ്ങള്‍ക്കതീത മായി ഈ സംരംഭത്തോടു സഹകരിക്കുന്നുണ്ടെന്നു വത്തിക്കാന്‍ അറിയിച്ചു.

വിശുദ്ധ പാദ്രെ പിയോ (1887-1968) : സെപ്തംബര്‍ 23

സഭയുടെ പ്രേക്ഷിത ദൗത്യത്തില്‍ സന്ന്യാസിനികളുടെ പങ്ക് നിസ്തുലം - മാര്‍ മാത്യു മൂലക്കാട്ട്

സൺഡേ സ്കൂൾ വാർഷികം

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 20 മുതൽ റോമിൽ

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം