International

വെനിസ്വേലയ്ക്ക് അഞ്ചു കോടിയുടെ ധനസഹായം എത്തിച്ച് ഇറ്റലിയിലെ കത്തോലിക്കാസഭ

Sathyadeepam

വെനിസ്വേലയില്‍ ജൂണ്‍ 24 ബുധനാഴ്ച വൈകുന്നേരമു ണ്ടായ കനത്ത ഭൂകമ്പങ്ങള്‍ മൂലം നിരവധി പേര്‍ മരണമടയു കയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തിന് കൈത്താങ്ങായി ഇറ്റലി യിലെ മെത്രാന്‍സമിതി. നിലവിലെ അടിയന്തര രക്ഷാപ്രവർ ത്തനങ്ങള്‍ക്കായി അഞ്ച് ലക്ഷം യൂറോ നല്‍കിയ സഭാ നേതൃത്വം, ദുരിതമനുഭവിക്കുന്ന ആളുകള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും പ്രാർഥനകളും ഐക്യദാര്‍ഢ്യവും വാഗ്ദാനം ചെയ്തു.

രാജ്യത്തുനിന്നെത്തുന്ന വാര്‍ത്തകള്‍ തങ്ങള്‍ വേദന യോടും ദുഃഖത്തോടും കൂടിയാണ് പിന്തുടരുന്നതെന്ന് ഇറ്റലി യിലെ മെത്രാന്‍സമിതി അധ്യക്ഷന്‍ കർദിനാള്‍ മത്തെയോ സൂപ്പി വെനിസ്വേലന്‍ മെത്രാന്‍ സംഘത്തിനയച്ച കത്തില്‍ എഴുതി. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരും, വീടുകള്‍ നഷ്ടപ്പെട്ടവരുമുള്‍പ്പെടെ എല്ലാവര്‍ക്കും കർദിനാള്‍ സൂപ്പി ഇറ്റലിയിലെ സഭയുടെ സാമീപ്യം വാഗ്ദാനം ചെയ്തു.

എല്ലാ സഹനങ്ങളും, പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും ദുര്‍ബല രുടെയും വേദനകള്‍ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വവും സഹകരണവും ഐക്യദാര്‍ഢ്യവും ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദുരിതമനുഭവിക്കുന്ന സാധാരണജനത്തിന് സഹായസഹകരണങ്ങള്‍ ഉറപ്പാക്കുന്ന എല്ലാ മേലധികാരികള്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും സന്നദ്ധസേവകര്‍ക്കും ക്രൈസ്തവസമൂഹത്തിനും, കാര്‍ഡിനല്‍ സുപ്പി തങ്ങളുടെ പ്രാർഥനകള്‍ വാഗ്ദാനം ചെയ്തു.

നിലവിലെ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കുന്നതിനുള്ള ആദ്യ ഗഡുവായാണ്, ഇറ്റലിയിലെ ആളുകള്‍ തങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന ഫണ്ടില്‍നിന്ന് അഞ്ചുകോടി രൂപ നീക്കിവച്ചത്.

കത്തോലിക്കാ, ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസുമാര്‍ ഗാസാ മുനമ്പു സന്ദര്‍ശിച്ചു

വിശുദ്ധ ഗാള്‍ (486-553) : ജൂലൈ 1

ചാവറ എഡ്യൂ ഫെസ്റ്റ് സംഘടിപ്പിച്ചു

“ഒപ്പം: ജർമ്മൻ ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ കുടുംബസംഗമം

കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന സമിതി ദേശീയ പ്രാര്‍ത്ഥന ദിനമായി കേരള സഭയില്‍ ആചരിച്ചു