

കൊച്ചി: തൊഴിലാധിഷ്ഠിത വിദ്യാഭ്യാസത്തിന് മുൻഗണന നൽകണമെന്നും അതിലൂടെ ജോലി ഉറപ്പാക്കാനും സാധിക്കുമെന്നും ടി ജെ വിനോദ് എംഎൽഎ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെൻററിന്റെ നേതൃത്വത്തിൽ ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ്, ഏവിയേഷൻ, ഫിലിം സ്കൂൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച എഡ്യൂ ഫെസ്റ്റ് , വിദ്യാഭ്യാസ മേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരായ വിദ്യാർഥികൾക്ക് ജോലി ഉറപ്പാക്കുന്ന ഹോട്ടൽ മാനേജ്മെൻറ് ,ഏവിയേഷൻ കോഴ്സുകളിലൂടെ നല്ല ഭാവി തലമുറയെ വളർത്തിയെടുക്കുന്ന മഹത്തായ കർമ്മമാണ് ചാവറ ചെയ്യുന്നതെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകനും സിനിമാറ്റോഗ്രാഫറുമായ എൻ അഴകപ്പൻ, ഇൻഡിഗോ എയർലൈൻസ് പൈലറ്റ് ആയ ക്യാപ്റ്റൻ അമൽ എബ്രഹാം, സെൻറ് ജോസഫ് മൊണാസ്റ്ററി സുപ്പീരിയർ ഫാ. മാത്യു കോയിക്കര, ജയൻ യൂണിവേഴ്സിറ്റി റീജിയണൽ മേധാവി കെ നന്ദകുമാർ, കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ,
ചാവറ കൾച്ചറൽ സെൻറർ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. എമിൽ പുള്ളിക്കാട്ടിൽ സിഎംഐ , മാരിയറ്റ് ഹോട്ടൽ ഷെഫ് സുരേഷ് ബാബു, ഇൻഡിഗോ എയർലൈൻസ് ലീഡ് ക്യാബിൻ ക്രൂ നിവേദിത നായർ ,കൊച്ചി ക്രൗൺ പ്ലാസ ഡയറക്ടർ കലേഷ് കെ എസ് ., സംവിധായകനും ചാവറ ഫിലിം സ്കൂൾ അക്കാദമിക് മേധാവിയുമായ പ്രജേഷ് സെൻ,,ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി എബ്രഹാം, ഗ്രാൻഡ് ഹയാത്ത് ലേണിങ് മാനേജർ അരുണാഭ് ദത്ത് റോയ്, ഐബിസ് കൊച്ചി സിറ്റി മാനേജർ സരിതേഷ് പ്രഭു, ഇൻഡിഗോ എയർലൈൻസ് ലീഡ് ക്യാബിൻ ക്രൂ സംഗീത സുരേഷ്, ക്രൗൺ പ്ലാസ എൽ ആൻഡ് മാനേജർ രേഖ ജോസഫ്, ചാവറ ഹോട്ടൽ മാനേജ്മെൻറ് വിഭാഗം,മേധാവി ജെയ് മോൾ മേരി തോമസ്, എവിയേഷൻ വിഭാഗം മേധാവി ടിയ തോമസ്, എന്നിവർ പ്രസംഗിച്ചു.