ഉക്രെയ്‌നിയന്‍ ഗ്രീക്ക് കത്തോലിക്ക സഭയിലെ മെത്രാന്മാര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഈ സമയത്ത് ഉക്രെയ്‌നിയന്‍ ജനതയോട് പ്രത്യാശയെക്കുറിച്ച് സംസാരിക്കുക എളുപ്പമല്ല എന്ന് പാപ്പ യുദ്ധ സാഹചര്യത്തെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു.
വിചാര ശൂന്യമായ ഈ യുദ്ധത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായിരിക്കുന്ന കുടുംബങ്ങളോട് ആശ്വാസവാക്കുകള്‍ പറയുന്നതും എളുപ്പമല്ല.
ഹൃദയത്തിലും ശരീരത്തിലും മുറിവേറ്റിയിരിക്കുന്ന മനുഷ്യരെ ദിവസവും ബന്ധപ്പെടുന്നവരാണ് ഉക്രെയ്‌നിയന്‍ മെത്രാന്മാര്‍. ഈ മുറിവുകളെല്ലാം ഉണ്ടെങ്കിലും ഉക്രെയ്‌നിയന്‍ ജനതയുടെ ഭാഗത്തുനിന്നും വിശ്വാസത്തിന്റെയും പ്രത്യാശയുടെയും നിരവധി സാക്ഷ്യങ്ങളും ഉണ്ടാകുന്നുണ്ട്.
മുറിവേറ്റവരും നിരാശരുമായ ഓരോ മനുഷ്യനിലെയും ക്രിസ്തുവിനെ സേവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുകയാണ് ഉക്രെയ്‌നിയന്‍ സഭ.
വിശ്വാസത്തിലും പ്രത്യാശയിലും ഒന്നായിരിക്കാന്‍ ഉക്രെയ്‌നിയന്‍ സഭയ്ക്ക് സാധിക്കട്ടെ - മാര്‍പാപ്പ ആശംസിച്ചു.