International

ഉക്രേനിയന്‍ പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

Sathyadeepam

ഉക്രേനിയന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലെന്‍സ്കി റോമിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ലോകസമാധാനം സാദ്ധ്യമാക്കുന്നതിനെ കുറിച്ചായിരുന്നു സംഭാഷണമെന്നു വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. റഷ്യ തടവിലാക്കിയിരിക്കുന്ന ഉക്രേനിയന്‍ തടവുകാരെ മോചിപ്പിക്കുന്നതിനു ഉക്രേനിയന്‍ പ്രസിഡന്‍റ് മാര്‍പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ചു. റഷ്യ ക്രീമിയ പിടിച്ചെടുത്തതിനെ തുടര്‍ന്ന് 2014 മുതല്‍ ഉക്രെയിനുമായി ആരംഭിച്ച സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ഈ സ്ഥിതിയെക്കുറിച്ച് ഉക്രേനിയന്‍ പ്രസിഡന്‍റ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിനുമായും സംഭാഷണം നടത്തി.

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17