International

2021 ല്‍ വത്തിക്കാന്‍ പ്രതീക്ഷിക്കുന്നത് ആറു കോടി ഡോളര്‍ കമ്മി

Sathyadeepam

വത്തിക്കാന്റെ സാമ്പത്തിക സെക്രട്ടേറിയറ്റ് 2021 ലെ ബജറ്റ് മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു. 6 കോടി ഡോളര്‍ കമ്മിയാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. ഇതുവരെയുള്ള ബജറ്റുകളിലെ ഏറ്റവും ഉയര്‍ന്ന കമ്മിയാണ് ഇത്. കോവിഡ് പകര്‍ച്ചവ്യാധി സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധിയാണ് ഇതിനു കാരണം. പത്രോസിന്റെ കാശ് ഉള്‍പ്പെടെയുള്ള സംഭാവനകളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബജറ്റാണ് ഇപ്രാവശ്യം തയ്യാറാക്കിയിരിക്കുന്നത്. പ. സിംഹാസനത്തിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും കൂടുതല്‍ സുതാര്യവും വ്യക്തവുമാക്കുന്നതിനാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്നു സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. 2019 നേക്കാള്‍ 21 ശതമാനം കുറവാണ് വത്തിക്കാന്റെ വരുമാനത്തില്‍ ഉണ്ടായത്. പ്രവര്‍ത്തനച്ചിലവില്‍ 14 ശതമാനം കുറവു വരുത്തുകയും ചെയ്തു.

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!

ഞങ്ങള്‍ ആരുടെ പക്കല്‍ പോകും