International

കൊല്ലപ്പെട്ട ജഡ്ജിയെ രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നു

Sathyadeepam

ഇറ്റാലിയന്‍ മാഫിയ കൊലപ്പെടുത്തിയ ജഡ്ജിയുടെ മരണം രക്തസാക്ഷിത്വമായി പ്രഖ്യാപിക്കുന്നതിനു ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്‍കി. മുപ്പതു വര്‍ഷം മുമ്പ് ഇറ്റലിയിലെ സിസിലിയില്‍ കൊല്ലപ്പെട്ട റൊസാരിയോ ലിവാറ്റിനോ ആണു രക്തസാക്ഷിയായി പ്രഖ്യാപിക്കപ്പെടുക. വിശ്വാസമാണ് ജഡ്ജിയുടെ കൊലപാതകത്തിനു കാരണമായതെന്നു വിശുദ്ധരുടെ നാമകരണത്തിനുള്ള കാര്യാലയം വിലയിരുത്തിയിരുന്നു. 1990 ല്‍ തന്റെ 37-ാം വയസ്സില്‍ കൊല്ലപ്പെടുന്നതിനു മുമ്പ് നിയമവും വിശ്വാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലിവാറ്റിനോ സംസാരിച്ചിരുന്നു. മാഫിയാ സംഘങ്ങളുടെ കുറ്റകൃത്യങ്ങള്‍ക്കെതിരായ വിധിപ്രസ്താവങ്ങളെ തുടര്‍ ന്നായിരുന്നു കൊലപാതകം. സിസിലിയില്‍ തങ്ങളോട് അനുഭാവമുള്ള നീതിന്യായ സംവിധാനം നിലനിറുത്താന്‍ മാഫിയ എന്നും ശ്രമിച്ചിരുന്നു. തന്റെ മേശപ്പുറത്ത് ക്രൂശിതരൂപവും ബൈബിളും സ്ഥിരമായി സൂക്ഷിച്ചിരുന്ന ലിവാറ്റിനോ ആരുടെയും സ്വാധീനങ്ങള്‍ക്കു വഴങ്ങിയിരുന്നില്ല. ഒറ്റയ്ക്കു കാറോടിച്ചു വരുമ്പോള്‍ മറ്റൊരു വാഹനം അദ്ദേഹത്തിന്റെ വാഹനത്തെ ഇടിക്കുകയും കാറില്‍ നിന്ന് ഇറങ്ങിയോടിയ അദ്ദേഹത്തെ പിന്തുടര്‍ന്നു വെടി വച്ചു കൊല്ലുകയുമായിരുന്നു.

ക്രിസ്താനുകരണ വിവര്‍ത്തകന്‍ എത്തിച്ചേര്‍ന്ന തെമ്മാടിക്കുഴി: സഭയിലെ സാഹിത്യത്തിന്റെ ഇടം!

വിശുദ്ധ ലൂസി (283-304) : ഡിസംബര്‍ 13

പതിനൊന്നാമത് ചാവറ ക്രിസ്‌തുമസ്‌ കരോൾ സംഗീത മത്സരം 19 ന്

ജെയിംസ് കെ സി മണിമല സാഹിത്യ അവാര്‍ഡ് ബ്രിട്ടോ വിന്‍സെന്റിന്

നിയമം കൊണ്ട് മാത്രം മനുഷ്യാവകാശം നടപ്പിലാകില്ല : ഡി ബി ബിനു