International

എബോളയ്‌ക്കെതിരെ പോരാടി മരിച്ച കന്യാസ്ത്രീകളുടെ നാമകരണമാരംഭിച്ചു

Sathyadeepam

ആഫ്രിക്കയില്‍ 1995 ല്‍ എബോള വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിനെതിരെ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുകയും എബോള മൂലം മരണമടയുകയും ചെയ്ത മൂന്ന് ഇറ്റാലിയന്‍ സന്യാസിനിമാരുടെ നാമകരണനടപടികളാരംഭിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്‍കി. ഇതോടെ ഇവര്‍ ധന്യര്‍ എന്നു വിശേഷിപ്പിക്കപ്പെടാന്‍ അര്‍ഹരായി. സിസ്റ്റര്‍ ഫ്‌ളോ റാല്‍ബറോണ്ടി, സിസ്റ്റര്‍ ക്ലാരേഞ്ജലാ ഖിലാര്‍ദി, സിസ്റ്റര്‍ ദിനാറോസ ബെല്ലെറിനി എന്നിവരാണ് ഇവര്‍. കോംഗോയിലാണ് ഇവര്‍ സേവനം ചെയ്തിരുന്നത്. എബോള മൂലം ആറു മാസത്തിനിടെ കോംഗോയില്‍ 245 പേരാണ് കൊല്ലപ്പെട്ടത്.

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ