International

സമൂഹമാധ്യമങ്ങളെ ബുദ്ധിപരമായി ഉപയോഗിക്കുമെന്ന് ഏഷ്യന്‍ യുവജനസമ്മേളനം

Sathyadeepam

ദൈവവചനം പങ്കുവയ്ക്കാനും മറ്റുള്ളവര്‍ക്കു പ്രചോദനം പകരാനും സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുമെന്ന് ഏഷ്യന്‍ യുവജനദിനാഘോഷത്തില്‍ സംബന്ധിച്ചവര്‍ പ്രഖ്യാപിച്ചു. ഇന്‍ഡോനേഷ്യയില്‍ നടന്ന സമ്മേളനത്തില്‍ 21 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 2,000 യുവജനപ്രതിനിധികള്‍ പങ്കെടുത്തു. ഏഴാമത് ഏഷ്യന്‍ യുവജനദിനാഘോഷമാണ് ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നത്.

സാങ്കേതിക വിദ്യയും സമൂഹമാധ്യമങ്ങളും യുവജനങ്ങളെന്ന നിലയില്‍ തങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാണെന്നു സമാപനസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാണിക്കുന്നു. വിദ്വേഷത്തിനും നിഷേധാത്മകതയ്ക്കും പകരം നന്മയും ശുഭാപ്തിവിശ്വാസവും പരത്താന്‍ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കാം. ഇതുപയോഗിച്ച് നമുക്കുള്ളിലെ അഗ്നി ജ്വലിപ്പിച്ചു നിറുത്തുകയും ചുറ്റുമുള്ളവരുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യാം – പ്രമേയം വിശദീകരിക്കുന്നു. സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കും എന്ന പ്രതിജ്ഞയുമായാണ് സമ്മേളനത്തിനെത്തിയവര്‍ മടങ്ങിയത്.

ഇതിനുമുമ്പ് 6-ാമതു ഏഷ്യന്‍ യുവജനദിനാഘോഷം സഭ നടത്തിയത് 2014-ല്‍ കൊറിയയിലാണ്. അടുത്ത ഏഷ്യന്‍ യുവജനദിനാഘോഷം 2020-ല്‍ ഇന്ത്യയില്‍ വച്ചായിരിക്കും. സ്ഥലം ഭാരത കത്തോലിക്കാ മെത്രാന്‍ സംഘം പിന്നീടു തീരുമാനിക്കുമെന്ന് മുംബൈ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇന്‍ഡോനേഷ്യയില്‍ അറിയിച്ചു.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍