????????????????????????? 
International

സാത്താനാരാധകര്‍ വധിച്ച സിസ്റ്ററെ രക്തസാക്ഷിയായി പ്രഖ്യാപിച്ചു

Sathyadeepam

സാത്താന്‍ ആരാധനയ്ക്കിടെ മൂന്നു കൗമാരക്കാരികള്‍ കൊലപ്പെടുത്തിയ ഇറ്റലിയിലെ സിസ്റ്റര്‍ മരിയ ലോറ മെയ്‌നെറ്റിയെ ഫ്രാന്‍സിസ് മാര്‍പാപ്പ രക്തസാക്ഷിയായി പ്രഖ്യാപിച്ചു. അറുപതുകാരിയായ സിസ്റ്ററെ 2000-ലാണു കുത്തി കൊലപ്പെടുത്തിയത്. വേദപാഠം പഠിപ്പിച്ച പരിചയം വച്ചാണ് കൊലയാളികള്‍ സിസ്റ്ററെ ഒരു പാര്‍ക്കിലേയ്ക്കു വിളിച്ചു വരുത്തിയത്. ബലാത്സംഗത്തിനു വിധേയയായി ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിക്കു ഭ്രൂണഹത്യയെക്കുറിച്ചു സംസാരിക്കാനുണ്ടെന്നാണ് അവര്‍ സിസ്റ്ററെ അറിയിച്ചത്. അടുക്കള കത്തി കൊണ്ട് 19 തവണ മൂവരും ചേര്‍ന്നു സിസ്റ്ററെ കുത്തി.

ആക്രമണവേളയിലുടനീളം സിസ്റ്റര്‍ ഈ പെണ്‍കുട്ടികളോടു പൊറുക്കണമെന്നു പറഞ്ഞു പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. "കര്‍ത്താവേ, ഇവരോടു ക്ഷമിക്കേണമേ" എന്ന വാക്കുകളുരുവിട്ടുകൊണ്ടാണ് അവര്‍ മരിച്ചു വീണത്.

ഇടവക വികാരിയച്ചനെയാണു തങ്ങള്‍ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ അദ്ദേഹത്തിനു തങ്ങളേക്കാള്‍ കരുത്തു കൂടുതല്‍ കാണുമെന്നു കരുതിയാണ് ഒഴിവാക്കിയതെന്നും പെണ്‍കുട്ടികള്‍ പിന്നീടു വെളിപ്പെടുത്തിയിരുന്നു. അവരുടെ പുസ്തകങ്ങളില്‍ നിന്നു സാത്താന്‍ ആരാധനയുടെ വിവരങ്ങളും രക്തശപഥം എടുത്ത കാര്യവും പോലീസ് കണ്ടെത്തിയിരുന്നു.

അര്‍ജന്റീനിയന്‍ ബിഷപ് മമെര്‍തോ എസ്‌ക്വി, ജര്‍മ്മനിക്കാരനായ ഫാ. ഫ്രാന്‍സിസ് മേരി, വെനിസ്വേലായില്‍ നിന്നുള്ള അല്മായനും ഡോക്ടറുമായ ജോസെ ഗ്രിഗോറിയോ സിസ്‌നെറോസ് എന്നിവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാനും മാര്‍പാപ്പ തീരുമാനിച്ചു.

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]