International

ജെറുസലേം: സഭയുടെ വസ്തുവകകളിലെ കൈയേറ്റത്തിനെതിരെ സൈനിക, സിവില്‍ നേതൃത്വങ്ങളുമായി ചര്‍ച്ച

Sathyadeepam

അനധികൃതമായി ഇസ്രായേലിലെ തയാസിര്‍ ഹമാം ഇല്‍ മലെഹിലെ തങ്ങളുടെ ഭൂമി കൈയേറ്റം ചെയ്യപ്പെട്ടതില്‍ പ്രതിഷേധം അറിയിച്ചും, അവ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തിയും ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് രംഗത്തു വന്നു. വര്‍ഷങ്ങളായി സഭയുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെ കൈയ്യേറുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട്, പാത്രിയാര്‍ക്കേറ്റിലെ വസ്തുവകകള്‍ കൈകാര്യം ചെയ്യുന്നതിനുവേണ്ടിയുള്ള വിഭാഗം ഇസ്രായേല്‍ അധികാരികള്‍ക്ക് കൈമാറിയതായി സഭാനേതൃത്വം അറിയിച്ചു. തൂബാസ് ഗവര്‍ണറേറ്റിന് കീഴിലുള്ള പ്രദേശത്താണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

തങ്ങളുടെ പ്രതിഷേധങ്ങളുടെയും രേഖകളുടെയും അടിസ്ഥാ നത്തില്‍ ആവശ്യമായ നടപടികള്‍ക്ക് ഇസ്രായേല്‍ സൈനിക, സിവില്‍ വിഭാഗം തയ്യാറായിട്ടുണ്ടെന്നും, കൈയേറ്റവുമായി ബന്ധപ്പെട്ട ആളുകള്‍ ഉപയോഗിച്ച മെഷീനുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും സന്നാഹവും പിടിച്ചെടുത്തുവെന്നും അറിയിച്ച പാത്രിയാര്‍ക്കേറ്റ് സഭാസ്വത്തുക്കളുടെ മേലുള്ള അന്യായമായ കൈയേറ്റമാണ് പ്രദേശത്ത് ഉണ്ടായിട്ടുള്ളതെന്ന് കുറ്റപ്പെടുത്തി.

ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് എത്തിയ അധികാരികള്‍, കാര്യത്തിന്റെ ഗൗരവം അംഗീകരിക്കുകയും, പ്രതിഷേധം കണക്കിലെടുത്ത്, കൈയേറ്റങ്ങള്‍ നടത്തിയവരെ ഉടനടി നീക്കം ചെയ്യുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കുന്നതിനും ഉള്ള പ്രതിജ്ഞാബദ്ധത അറിയിച്ചുവെന്നും സഭാനേതൃത്വം തങ്ങളുടെ പത്രക്കുറിപ്പിലൂടെ വിശദീകരിച്ചു.

സംഭവങ്ങളെക്കുറിച്ച് ലത്തീന്‍ പാത്രിയര്‍ക്കീസ് കർദിനാള്‍ പിയര്‍ബാത്തിസ്ത്ത പിത്സബാല്ലയ്ക്ക് വിവരങ്ങള്‍ എല്ലാം കൈമാറിയിട്ടുണ്ടെന്നും, പ്രശ്‌നപരിഹാരങ്ങള്‍ക്കുവേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനും, സ്ഥലത്തെ ആളുകള്‍ക്കുവേണ്ട സഹായം എത്തിക്കുന്നതിനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പാത്രിയാര്‍ക്കേറ്റ് അറിയിച്ചു.

ഏറെ നാളുകളായി ഇസ്രയേലിൽ നിന്നുള്ള തീവ്രമത ചിന്താഗതിക്കാര്‍, പാലസ്തീന പ്രദേശത്ത്, ആളുകള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുകയും, സ്വത്തുക്കള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തുകയും, അവ മോഷ്ടിക്കുകയും ചെയ്യുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.

രാഷ്ട്രീയം കാരുണ്യപ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപം

തൊഴിലാളിയായ വി. യൗസേപ്പ് – മെയ് 1

എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രത്തെ ആസ്പദമാക്കി സുബോധനയിൽ സായാഹ്ന ചർച്ച

വി. യോഹന്നാൻ - Chap.7 [1of3]

വിശുദ്ധ പീയൂസ് അഞ്ചാമന്‍ (1504-1572) : ഏപ്രില്‍ 30