സൺഡേ സ്കൂൾ വാർഷികം

തിരുരക്ത ദൈവാലയത്തിലെ സൺഡേ സ്കൂൾ വാർഷികം ചേർത്തല ഫൊറോനാ ഡയറക്ടർ ഫാ.ജോസഫ് തെക്കിനേടത്ത് ഉദ്ഘാടനം ചെയ്തു.
Sunday School Annual Day at the Church of the Precious Blood
Published on

തണ്ണീർമുക്കം: തിരുരക്ത ദൈവാലയത്തിലെ സൺഡേ സ്കൂൾ വാർഷികം ചേർത്തല ഫൊറോനാ ഡയറക്ടർ ഫാ.ജോസഫ് തെക്കിനേടത്ത് ഉദ്ഘാടനം ചെയ്തു.

വ്യത്യസ്ഥമായ വിവിധ കലാപരിപാടികളോടെ നടത്തിയ വാർഷിക സമ്മേളനത്തിൽ വികാരി ഫാ. നിഖിൽ പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു. ഫോറോനാ പ്രൊമോട്ടർ സജി വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി.

സജീത്ത് തോമസ് ഐശ്വര്യാ , സി.ജെറിൻ ജോസ്, മാത്തച്ചൻ വാടപ്പുറം, തോമസ് വെളിപ്പറമ്പിൽ, ജേക്കബ് ചിറത്തറ, ഷാൻ കറുകയിൽ, എന്നിവർ ആശംസകൾ നേർന്നു. മതബോധന വിഭാഗം പ്രധാന അധ്യാപകൻ ബോണി വർഗീസ് തകടിപ്പുറം സ്വാഗതവും, മാത്യൂസ് കുര്യൻ ഇട്ടേക്കാട്ട് നന്ദിയും പറഞ്ഞു., ജോസ് മണ്ണാമ്പത്ത്, ഷാൻ തോമസ് കറുകയിൽ, മാസ്റ്റർ അരുൺ ആന്റണി പുന്നക്കാട്ട് എന്നിവർ വാർഷിക ആഘോഷങ്ങൾക്ക് നേതൃത്വം നല്കി.

logo
Sathyadeepam Online
www.sathyadeepam.org