International

റോം ജയിലിലെ അന്തേവാസികള്‍ മാര്‍പാപ്പയെ കണ്ടു

Sathyadeepam

റോമിലെ ഒരു ജയിലില്‍ തടവുശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുന്ന ഇരുപതോളം പേര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. വത്തിക്കാന്‍ മ്യൂസിയം കാണാനുള്ള യാത്രയ്ക്കിടെയാണ്, തന്റെ താമസസ്ഥലമായ കാസാ സാന്താ മാര്‍ത്തായില്‍ മാര്‍പാപ്പ ഇവര്‍ക്കു കൂടിക്കാഴ്ച അനുവദിച്ചത്. ചാപ്ലിന്‍ ഉള്‍പ്പെടെയുള്ള ജയില്‍ ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ടായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ തടവിലടക്കപ്പെട്ടവരാണ് ഇവരിലേറെയും. കോവിഡുമായി ബന്ധപ്പെട്ടു നിയമങ്ങള്‍ കര്‍ക്കശമാക്കിയതിനെ തുടര്‍ന്ന് ഇറ്റലിയിലെ പല ജയിലുകളിലും കലാപങ്ങള്‍ നടന്നിരുന്നു. പന്ത്രണ്ടോളം തടവുകാര്‍ ഈ സംഭവങ്ങളില്‍ കൊല്ലപ്പെട്ടു.

ഞങ്ങള്‍ നിങ്ങളെ വെറുക്കില്ല

കാര്‍ഡിനല്‍മാരുടെ അസാധാരണ സമ്മേളനം ജനുവരി 7, 8 തീയതികളില്‍

പോപ്പ് ലിയോ പതിനാലാമന്റെ 2026-ലെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍

കൊച്ചിയിലെ കപ്പലൊച്ചകള്‍ [20]

പണത്തിന്റെ യക്ഷിയുണ്ടാക്കുന്ന പ്രതിസന്ധികള്‍