യുദ്ധം നിര്‍ത്തണമെന്ന് ലോകമെങ്ങുമുള്ള മെത്രാന്‍ സംഘങ്ങള്‍

യുദ്ധം നിര്‍ത്തണമെന്ന് ലോകമെങ്ങുമുള്ള മെത്രാന്‍ സംഘങ്ങള്‍
Published on

മധ്യപൂർവദേശത്ത് ഇറാനുമായി നടന്നുവരുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് യൂറോപ്പിലെയും ഏഷ്യയിലെയും വിവിധ രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാന്‍ സംഘങ്ങള്‍ ആവശ്യപ്പെടുന്നു. സ്വന്തം ഹിതപ്രകാരം യുദ്ധം അഴിച്ചു വിടാനുള്ള അധികാരം യാതൊരു രാഷ്ട്രീയ നേതാവിനും ഇല്ലെന്ന് ഐറിഷ് മെത്രാന്മാര്‍ പ്രസ്താവിച്ചു.

ജീവഹാനിയും സാധാരണക്കാര്‍ അനുഭവിക്കുന്ന ഭയവും അനിശ്ചിത ത്വവും ഇതിനകം തന്നെ ദുര്‍ബലമായിരിക്കുന്ന ഒരു പ്രദേശം അനുഭവിക്കുന്ന അസ്ഥിരതയും തങ്ങളുടെ ഹൃദയങ്ങളെ ഭാരപ്പെടുത്തുന്നു എന്ന് ആസ്‌ട്രേലിയന്‍ മെത്രാന്‍ സംഘം പറഞ്ഞു.

അപരിഹാര്യമായ സഹനത്തി ലേക്കും നികത്താനാവാത്ത നഷ്ടത്തിലേക്കും നീങ്ങിക്കൊ ണ്ടിരിക്കുന്ന അക്രമങ്ങളെ ചെറുത്ത്, ധാർമ്മികമായ ചുമതലകള്‍ നിറവേറ്റാന്‍ യുദ്ധത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ എല്ലാം മുന്നോട്ടുവരണമെന്ന് ഏഷ്യന്‍ മെത്രാന്‍ സംഘങ്ങളുടെ ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

നയതന്ത്രത്തിന് പ്രാധാന്യം കൊടുത്ത് യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാന്മാരും ആവശ്യപ്പെടുന്നു.

logo
Sathyadeepam Online
www.sathyadeepam.org