International

പെസഹാ ദിനത്തില്‍ മാര്‍പാപ്പ റോമിലെ ജയില്‍ സന്ദര്‍ശിച്ചു

Sathyadeepam

പെസഹാ വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലെ റജീന കോയിലി ജയിലില്‍ സന്ദര്‍ശനം നടത്തി. വിശുദ്ധ വാരത്തില്‍ തടവുകാരെ സന്ദര്‍ശിക്കുന്ന തന്റെ സുദീര്‍ഘമായ പാരമ്പര്യം ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും അദ്ദേഹം പാലിക്കുകയായിരുന്നു.

മുന്‍കൂട്ടി അറിയി ക്കാതെ ജയിലില്‍ എത്തിയ മാര്‍പാപ്പ 70 തടവുകാരുമായി കൂടിക്കാഴ്ച നടത്തി. തടവുപുള്ളികളുടെ കാലുകഴുകല്‍ ശുശ്രൂഷ നടത്താന്‍ അനാരോഗ്യം മൂലം സാധിച്ചില്ല.

എങ്കിലും തടവുപുള്ളികളോട് ചേര്‍ന്നുനില്‍ക്കാനും അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥി ക്കാനും താനാഗ്രഹിക്കുന്നതായി പാപ്പ പറഞ്ഞു. അര മണിക്കൂര്‍ സമയം പാപ്പാ ജയിലില്‍ ചെലവഴിച്ചു.

2013 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട രണ്ടാഴ്ചയ്ക്കുള്ളില്‍, അക്കൊല്ലത്തെ പെസഹാ വ്യാഴാഴ്ച അദ്ദേഹം റോമിലെ ഒരു ജയില്‍ സന്ദര്‍ശിക്കുകയും തടവള്ളികളുടെ കാലു കഴുകുകയും ചെയ്തിരുന്നു.

ആ പാരമ്പര്യം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പിന്തുടര്‍ന്ന പാപ്പ കഴിഞ്ഞവര്‍ഷം റോമിലെ വനിതകളുടെ ജയില്‍ സന്ദര്‍ശിക്കുകയും 12 വനിതാ തടവുകാരുടെ കാലുകള്‍ കഴുകുകയും ചെയ്തു.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി