International

ഇറ്റലിയിലെ ബന്ധുവീടുകളിലേയ്ക്കു മാര്‍പാപ്പ

Sathyadeepam

അടുത്ത മാസം വടക്കന്‍ ഇറ്റലിയിലെ തന്റെ ബന്ധുവീടുകളിലേയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു സ്വകാര്യ സന്ദര്‍ശനം നടത്തുമെന്നു വത്തിക്കാന്‍ അറിയിച്ചു. തന്റെ കസിന്റെ 90-ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനാണ് ഈ യാത്ര.

പാപ്പായുടെ പിതാവ് മരിയോ ജോസ് ബെര്‍ഗോളിയോയും കുടുംബവും 1929 ലാണ് ഇറ്റലിയില്‍ നിന്ന് അര്‍ജന്റീനയിലേയ്ക്കു കുടിയേറിയത്. പാപ്പായുടെ അമ്മയുടെ മാതാപിതാക്കളും വടക്കന്‍ ഇറ്റലിയില്‍ നിന്നു അര്‍ജന്റീനയിലേയ്ക്കു കുടിയേറിയവരാണ്. പാപ്പാ 1936 ല്‍ അര്‍ജന്റീനയിലാണു ജനിച്ചു വളര്‍ന്നതെങ്കിലും പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇറ്റലിയിലെ കുടുംബാംഗങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നു. 2015 ല്‍ ടൂറിന്‍ സന്ദര്‍ശിച്ചപ്പോള്‍ പാപ്പാ തന്റെ മാതാപിതാക്കളുടെ സഹോദരങ്ങളുടെ മക്കളായ 6 പേര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമൊപ്പം ആഹാരം കഴിച്ചിരുന്നു. പിതാവിന്റെ അമ്മയുമായി ഗാഢമായ ആത്മബന്ധം പുലര്‍ത്തിയിരുന്ന പാപ്പ പല പ്രസംഗങ്ങളിലും അവരെ അനുസ്മരിച്ചിട്ടുണ്ട്.

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]