International

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി

Sathyadeepam

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ ശ്രദ്ധേയമായ പുരോഗതി ഉണ്ടെന്നു വത്തിക്കാന്‍ വക്താവ് അറിയിച്ചു. വിശ്രമത്തിനും പ്രാര്‍ത്ഥനയ്ക്കും ഒപ്പം ഏതാനും ജോലികളിലും മാര്‍പാപ്പ ഏര്‍പ്പെടുന്നുണ്ടെന്ന് വക്താവ് മത്തെയോ ബ്രൂണി പറഞ്ഞു. ശ്വാസകോശത്തില്‍ അണുബാധ കണ്ടതിനെ തുടര്‍ന്ന് ആന്റിബയോട്ടിക് ചികിത്സ നല്‍കിവരികയാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് പാപ്പായെ പ്രവേശിപ്പിച്ചിരിക്കുന്നത്. 2021 ല്‍ പാപ്പായെ വന്‍കുടല്‍ ശസ്ത്രക്രിയക്കു വിധേയനാക്കിയതും ഇതേ ആശുപത്രിയിലാണ്.

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം

ശ്രദ്ധ ക്രിസ്തുവിന്...

നോക്കുക, ചുറ്റുമുണ്ടാകാം, കാര്‍ലോമാര്‍!

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത