International

മാര്‍പാപ്പ ഫ്രാന്‍സും യുനെസ്‌കോ ആസ്ഥാനവും സന്ദര്‍ശിക്കും

Sathyadeepam

ലിയോ പതിനാലാമന്‍ മാര്‍പാപ്പ വരുന്ന സെപ്തംബര്‍ മാസത്തില്‍ ഫ്രാന്‍സ് സന്ദര്‍ശിക്കും. യുനെസ്‌കോയുടെ ആസ്ഥാനവും ആ സന്ദര്‍ശനപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു വത്തിക്കാന്‍ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു. ലിയോ പതിനാലാമന്‍ മാര്‍പാപ്പ അധികാരമേറ്റതിനുശേഷമുള്ള അഞ്ചാമത്തെ വിദേശപര്യടനമായിരിക്കും ഇത്.

ഈ വര്‍ഷം തന്നെ ലാറ്റിനമേരിക്കയും പാപ്പാ സന്ദര്‍ശിക്കാനിടയുണ്ട്. തുര്‍ക്കിയിലേക്കും ലെബനോനിലേക്കുമുള്ളതായിരുന്നു മാര്‍പാപ്പയുടെ ആദ്യത്തെ വിദേശയാത്ര. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അള്‍ജീരിയ, കാമറൂണ്‍. അംഗോള, ഇക്വറ്റോറിയല്‍ ഗ്വിനിയ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു നടത്തിയ പര്യടനമായിരുന്നു ഏറ്റവും വലുത്.

വി. പയസ് പത്താമന്‍ സമൂഹം വത്തിക്കാന് അപ്പീല്‍ നല്‍കി

വിശുദ്ധ അലെക്‌സിസ്  (5-ാം നൂറ്റാണ്ട്) : ജൂലൈ 17

‘വിശുദ്ധ ഫ്രാന്‍സിസിന്റെ അങ്കണം’ പന്ത്രണ്ടാം പതിപ്പ് സെപ്റ്റംബര്‍ 10 മുതല്‍

ലൗദാത്തോ സി ഗ്രാമത്തില്‍ പാവങ്ങള്‍ക്കൊപ്പം പാപ്പായുടെ ഉച്ചവിരുന്ന്

വീണ്ടും ഉയരുന്ന യുദ്ധഭീതിയില്‍ ആശങ്കകള്‍ അറിയിച്ച് പാപ്പ