International

വയോധികര്‍ക്കു വേണ്ടി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

Sathyadeepam

കൊറോണാ വൈറസ് പകര്‍ച്ചവ്യാധി സംബന്ധിച്ച ഭീതിയുടെ പശ്ചാത്തലത്തില്‍ കഴിയുന്ന വയോധികര്‍ക്കും ഏകാന്തവാസം നടത്തുന്നവര്‍ക്കും വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തി. നമുക്ക് ജ്ഞാനവും ജീവിതവും ചരിത്രവും നല്‍കുന്ന മുത്തശ്ശീമുത്തച്ഛന്മാര്‍ക്ക് കരുത്തു പകരണമെന്നു മാര്‍പാപ്പ നിര്‍ദേശിച്ചു. തന്‍റെ താമസസ്ഥലമായ സാന്താ മാര്‍ത്തായില്‍ ദിവ്യബലിയര്‍പ്പിക്കുന്നതിനിടെയാണ് മാര്‍പാപ്പ വയോധികരേയും ഏകാന്തവാസം നടത്തുന്നവരേയും പ്രത്യേകം പരാമര്‍ശിച്ചത്. മാര്‍പാപ്പയുടെ ഈ അനുദിന ദിവ്യബലി ഇന്‍റര്‍നെറ്റിലൂടെ തത്സമയ സംപ്രേഷണം ചെയ്യുകയാണിപ്പോള്‍.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16