International

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ലിയോ പതിനാലാമന്‍ പാപ്പായും വോട്ട് ചെയ്തു

Sathyadeepam

യു.എസ്. ഇടക്കാലതെരഞ്ഞെടുപ്പില്‍, ലിയോ പതിനാലാമന്‍ പാപ്പായും, തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ചിക്കാഗോയില്‍ ജനിച്ച പാപ്പാ, ‘ഒരു യുഎസ് പൗരനെന്ന നിലയില്‍ തന്റെ വോട്ടവകാശം അവസരം ലഭിച്ചപ്പോഴെല്ലാം വിനിയോഗിച്ചിട്ടുണ്ട്’ എന്ന പ്രാദേശിക വാര്‍ത്താമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും വത്തിക്കാന്‍ സ്ഥിരീകരിച്ചു.

പെറുവില്‍ താമസിച്ച വര്‍ഷങ്ങളിലും, അവസരം ലഭിച്ചപ്പോഴെല്ലാം പാപ്പാ വോട്ടവകാശം വിനിയോഗിച്ചതായി വത്തിക്കാന്‍ സ്ഥിരീകരിച്ചു. ജനാധിപത്യ പ്രക്രിയകളില്‍ പങ്കെടുക്കാനുള്ള പൗരന്മാരുടെ അവകാശത്തെയും കടമയെയും കുറിച്ചുള്ള തന്റെ ബോധ്യം പാപ്പാ ഇതിലൂടെ പ്രകടമാക്കിയെന്നും വത്തിക്കാന്‍ പ്രസ്സ് ഓഫീസ് കൂട്ടിച്ചേര്‍ത്തു.

ഇല്ലിനോയിസിലെ നിയമപ്രകാരം, വിദേശത്ത് താമസിക്കുന്ന യുഎസ് പൗരന്മാര്‍ക്ക്, താല്‍പ്പര്യമുണ്ടെങ്കില്‍ മെയില്‍ വഴി വോട്ടുചെയ്യാം. ഇതുപ്രകാരമാണ്, പാപ്പാ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

അദൃശ്യമായ നന്മകളും ദൈവം കാണുന്നു

വിശുദ്ധ ബര്‍ട്ടില്ല (-692) : നവംബര്‍ 5

പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചന്റെ 483-ാം നേർച്ചശ്രാദ്ധം

‘വിശുദ്ധരുടെ’ മഹാസംഗമവും റാലിയും

സാഹിത്യ നിരൂപണത്തിൽ യുക്തി മാത്രം പോരാ, കലയുമുണ്ടാകണം : എം.കെ. ഹരികുമാർ