

പുരാതനമായ പള്ളിവീട്ടിൽ പനങ്കുഴയ്ക്കൽ കുര്യന്റെയും, കുടമാളൂർ കുത്തുകല്ലുങ്കൽ ഏലീശാ യുടെയും മകനായി 1479-ൽ ജനിച്ച യാക്കോബാണ് 'വല്യച്ചൻ' എന്ന പേരിൽ പിന്നീട് അറിയപ്പെട്ട ത്. 1502 ൽ ചെറിയത് യാക്കോബ് മെത്രാനിൽ നിന്നും പട്ടം സ്വീകരിച്ചു. അക്കാലത്താണ് പ്രസിദ്ധമാ ആനവാതിൽ സംഭവം നടക്കുന്നതും തുടർന്ന് ആനവായിൽ ചക്കര നേർച്ച ആരംഭിക്കുന്നതും. ആനവാതിൽ സംഭവത്തിനുശേഷം കുറവിലങ്ങാടു പള്ളിയിലെ മൂന്നുനോമ്പ് തിരുന്നാളിനു ഏറ്റുമാനൂർ ക്ഷേത്രത്തിൽനിന്നു ദേവസ്വം വക ആനയെ അയക്കുകയും അതിനു പകരമായി ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് കുറവിലങ്ങാട്ടു പള്ളിയിൽ നിന്ന് മുത്തുക്കുടകൾ കൊടുത്തയയ്ക്കു കയും ചെയ്യുന്ന പതിവുണ്ടായിരുന്നു. ഈ സമ്പ്രദായം അടുത്ത കാലം വരെ നിലനിന്നുപോന്നിരുന്നു എന്നുള്ളത് ഒരു ചരിത്ര സത്യമാണ്. ഈ ഹിന്ദുക്രിസ്‌ത്യൻ മൈത്രിയെപ്പറ്റി 1938 ൽ അന്നത്തെ ദിവാൻ ആയിരുന്ന സർ. സി.പി. രാമസ്വാമി അയ്യർ കുറവിലങ്ങാടു വന്ന പ്പോൾ കുറവിലങ്ങാട്ടെ പൗരാവലി അദ്ദേഹത്തിനു നൽകിയ മംഗ ളപത്രത്തിൽ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. ആന എഴുന്നള്ളിപ്പും ആനവായിൽ ചക്കര നേർച്ചയും ഇന്നും നിലനിന്നുപോരുന്നു.
ഉദരരോഗങ്ങൾ, പ്രത്യേകിച്ച് നോവു സുഖപ്പെടുന്നതിന് ഒരു പ്രത്യേക സിദ്ധി ചെറിയത് യാക്കോബ് അച്ചനിൽ ഉള്ളതായി ജനങ്ങൾ വിശ്വസിച്ചുപോന്നിരുന്നു. നല്ല സുറിയാനി പണ്‌ഡിതൻ കൂടെ യായിരുന്നു അദ്ദേഹം. ഇന്നത്തേ പോലുള്ള സെമിനാരികളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ധാരാളം വൈദിക വിദ്യാർത്ഥികൾക്ക് പ രിശീലനം നൽകുകയും അങ്ങനെ മൽപ്പാൻ എന്ന പദവി ലഭിക്കുകയും ചെയ്തു.
1543 ഒക്ടോബർ 26-ാം തീയതി കുടമാളൂരിൽ അന്തരിച്ച വല്യച്ചൻ്റെ കുറവിലങ്ങാട്ടേക്കുള്ള വിലാപയാത്രയിൽ കത്തിച്ച തിരികളും തല യ്ക്കൽ കത്തിച്ച ഓട്ടു നിലവിള ക്കും ഉണ്ടായിരുന്നിട്ടും തിരികൾ ഒന്നും അണയാതെ കൂടുതൽ പ്രശോഭിതമായി നിന്നതും വിളക്കിലെ എണ്ണ അല്പം പോലും കുറയാതെ കാണപ്പെട്ടതും വല്യച്ചൻ്റെ ജീവിത വിശുദ്ധിയുടെയും ദൈവാനുഗ്രഹത്തിൻ്റെയും അടയാളമായി കാണ പ്പെടുന്നു. ഇതിൻ്റെ ഓർമ്മയ്ക്കായി ഇന്നും അദ്ദേഹത്തിൻറെ അനന്തര തലമുറക്കാരും വിശ്വാസികളും കുറവിലങ്ങാട്ടു പള്ളിയിൽ ഇന്നും സൂക്ഷിച്ചുവച്ചിരിക്കുന്ന ഈ ഓട്ടു വിളക്കിൽ എണ്ണ ഒഴിച്ചു തിരികത്തിച്ചു പ്രാർത്ഥിക്കുന്നു.
'കത്തോലിക്കാ സഭ ഔദ്യോഗികമായി വിശുദ്ധനെന്നു പ്രഖ്യാപി ച്ചിട്ടില്ലെങ്കിലും നൂറ്റാണ്ടുകൾക്കു നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ കേരള ക്രൈസ്‌തവർ തങ്ങളുടെ സ്വർഗീയ മദ്ധ്യസ്ഥനായി കരുതിപോന്നിരുന്ന ഒരു പു ണ്യപുരുഷനാണ് പനങ്കുഴയ്ക്കൽ വല്യച്ചൻ.
വല്യച്ചന്റെ നേർച്ച ശ്രാദ്ധം 482 വർഷമായി ഇന്നും മുടങ്ങാതെ അദ്ദേഹത്തിന്റെ പിൻ തലമുറക്കാർ നടത്തിവരുന്നു.
ഈ വർഷവും നവംബർ 5ന് വ്യാഴാഴ്‌ച വല്യച്ചൻ്റെ 483-ാം ചര മവാർഷികം ആഘോഷപൂർവ്വം ആചരിക്കുന്നു. നവംബർ 4 നു ബൂ ധനാഴ്‌ച വൈകിട്ട് 6.30 മണിക്ക് കുറവിലങ്ങാട് പള്ളിയ്ക്കകത്തുള്ള കബറിടത്തിങ്കൽ അനുസ്മരണ പ്രാർത്ഥനകളും ഒപ്പീസും ഉ ണ്ടായിരിക്കും. വല്യച്ചന്റെ കുടുംബാംഗങ്ങളും വിശ്വാസികളും ക ബറിടത്തിങ്കൽ കത്തിനിൽക്കുന്ന ഏഴുതിരി ഓട്ടു നിലവിളക്കിൽ എ ണ്ണ പകർന്നു പ്രത്യേക പ്രാർത്ഥനകൾക്കു സാക്ഷ്യം വഹിക്കും. തുടർന്നു കോളേജ് ജംഗ്ഷനിലുള്ള വല്യച്ചൻ സ്മാരക പാർക്കിൽ ലദീഞ്ഞും ഉണ്ടായിരിക്കും.
ശ്രാദ്ധദിവസം നവംബർ 5നു വ്യാഴാഴ്‌ച രാവിലെ 10ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയത്തിൽ ഏറ്റുമാനൂർ ക്രിസ്‌തുരാജാ പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലിങ്കലിൻ്റെ കാർമികത്വത്തിൽ ആഘോഷ്‌മായ റാസ കുർബാനയും കബറിടത്തിങ്കൽ ഒപ്പീസും ഉണ്ടായിരിക്കുന്നതും ഉച്ചയ്ക്ക് 11.30ന് വല്യച്ചന്റെ ഗ്രോട്ടോയിൽ പുഷ്‌പാർച്ചനയും തുടർന്ന് പാരിഷ് ഹാളിൽ രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. റവ.ഡോ. ജോസഫ് തടത്തിലിൻ്റെയും ആർച്ച് പ്രീസ്റ്റ് വെരി. റവ. ഡോ. തോമസ് മേനാച്ചേരിയുടെയും സഹവൈദികരുടെയും കാർമ്മികത്വത്തിൽ അഭിവന്ദ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ശ്രാദ്ധം ആശീർവദിക്കുന്നതും തുടർന്ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയ പാരിഷ് ഹാളിൽ വച്ച് നേർച്ച ശ്രാദ്ധവും ഉണ്ടായിരിക്കുന്ന താണ്.
ഈ വർ ഷത്തെ ശ്രാദ്ധ പ്രസുദേന്തി ജോജോ ഏബ്രഹാം നിധീ രി വലിയവീ ട്ടിലാണ്.
നേർച്ചകാഴ്‌ചകൾക്ക് സ്മമാരക പാർക്കിലും പള്ളിയകത്തുള്ള കബ റിടത്തിങ്കലും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.