സാഹിത്യ നിരൂപണത്തിൽ യുക്തി മാത്രം പോരാ, കലയുമുണ്ടാകണം : എം.കെ. ഹരികുമാർ

In literary criticism, logic alone is not enough; there must also be art: M.K. Harikumar
Published on: 

കൊച്ചി : സാഹിത്യ നിരൂപണത്തിൽ യുക്തി മാത്രം പോരാ, കലയുമുണ്ടാകണമെന്ന് എഴുത്തുകാരനും നിരൂപകനുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു. ആസ്വദിക്കാൻ കഴിയുന്നതാകണം. മായ്ചു കളഞ്ഞതിനുശേഷം പുതിയത്  എഴുതുമ്പോൾ ഭാഷയെ സമ്പന്നമാക്കാൻ നാം ബാധ്യസ്ഥരാണ്.ആവിഷ്കാരത്തിനൊപ്പം കലാനുഭവം ഉണ്ടാവണം.വിമർശനമില്ലായെങ്കിൽ  സാഹിത്യം മരിച്ചുവെന്നർത്ഥമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

ചാവറ കൾച്ചറൽ സെന്ററിൽ മലയാള ഭാഷാവാരാചരണത്തിൻ്റെ  മൂന്നാം ദിവസം നിരൂപണ സാഹിത്യം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ പ്രെസിഡൻറ് ഡി. ബി. ബിനു അധ്യക്ഷത വഹിച്ചു. മഹാരാജാസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ. സുമി ജോയി ഓലിയപ്പുറം, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ. എന്നിവർ പ്രസംഗിച്ചു.