International

ഫ്രാന്‍സില്‍ ഇരുപതിനായിരം പേര്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു

Sathyadeepam

ഈസ്റ്റര്‍ നാളില്‍ ഫ്രാന്‍സില്‍ മുതിര്‍ന്നവരും കൗമാരക്കാരു മായ ഇരുപതിനായിരം പേര്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു കത്തോലിക്കാസഭയില്‍ അംഗങ്ങളായി. മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ദ്ധനവ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്.

8200 കൗമാരക്കാരും 13,200 മുതിര്‍ന്നവരുമാണ് ഈ ഈസ്റ്ററില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. ഇവരില്‍ ഭൂരിപക്ഷവും 18-നും 25-നും ഇടയില്‍ പ്രായമുള്ളവരാണ്. 64 ശതമാനമാണ് സ്ത്രീകള്‍.

ഏറ്റവുമധികം പേര്‍ ചേര്‍ന്നത് പാരീസ് അതിരൂപതയിലാണ്, മൂവായിരത്തിലധികം പേര്‍. ഫ്രഞ്ച് സൈനിക രൂപതയിലും ധാരാളം പേര്‍ ചേര്‍ന്നിട്ടുണ്ട്.

🌌 ക്ലോസ്ഡ് യൂണിവേഴ്‌സ്: എന്താണ് ഈ 'ഒമേഗ പോയിന്റ്'? പ്രപഞ്ചത്തിന്റെ അൾട്ടിമേറ്റ് ക്ലൈമാക്സ്!

വി. യോഹന്നാൻ - Chap.12 [1of3]

ദൈവമാതാവും എലിസബത്തും : മെയ് 31

അൽഗോരിതങ്ങളുടെ തടവറയിൽ

വചനമനസ്‌കാരം: No.219