International

അറുപതോളം രാജ്യങ്ങള്‍ക്ക് പേപ്പല്‍ ഫൗണ്ടേഷന്റെ ധനസഹായം പ്രഖ്യാപിച്ചു

Sathyadeepam

യുഎസ് ആസ്ഥാനമായി കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നടത്തുന്ന കത്തോലിക്കാ സംഘടനയായ പേപ്പല്‍ ഫൗണ്ടേഷന്‍ അറുപതോളം രാജ്യങ്ങള്‍ക്കായി, ഒരു കോടി നാല്‍പ്പതു ലക്ഷം ഡോളറിന്റെ സഹായങ്ങള്‍ പ്രഖ്യാപിച്ചു.

ലോകമെമ്പാടും ദുരിതങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് സഹായങ്ങളെത്തിച്ചുകൊണ്ടിരിക്കുന്ന പേപ്പല്‍ ഫൗണ്ടേഷന്‍, ഒരു കോടി നാല്‍പ്പതു ലക്ഷം ഡോളറിന്റെ സഹായങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ഏകദേശം അറുപതോളം രാജ്യങ്ങളിലായി 116 പദ്ധതികള്‍ക്കാണ് ഇതുമൂലം സഹായങ്ങള്‍ ലഭിക്കുക. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, ബെനഡിക്ട് പതിനാറാമന്‍ പാപ്പാ, ഫ്രാന്‍സിസ് പാപ്പാ എന്നിവരുടെ സമയങ്ങളില്‍ 2,800-ലധികം പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 25 കോടിയിലധികം ഡോളര്‍ ഫൗണ്ടേഷന്‍ അനുവദിച്ചിട്ടുണ്ട്.

വികസ്വര രാജ്യങ്ങളില്‍ പരിശുദ്ധ പിതാവിന്റെ സംരംഭങ്ങളെ പിന്തുണയ്ക്കുന്ന അമേരിക്ക ആസ്ഥാനമായുള്ള സംഘടനയാണ് പേപ്പല്‍ ഫൗണ്ടേഷന്‍. ശുദ്ധജല ലഭ്യത, സ്‌കൂളുകളുടെ നിര്‍മ്മാണവും നവീകരണവും, പള്ളികളുടെയും സെമിനാരികളുടെയും പുനരുദ്ധാരണം, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ നിര്‍മ്മിക്കല്‍, പ്രായമായ പുരോഹിതരുടെ പരിചരണം തുടങ്ങിയവ ഫൗണ്ടേഷന്‍ സഹായമെത്തിക്കുന്ന സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു.

ന്യൂയോര്‍ക്ക് ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ തിമോത്തി ഡോളനാണ് ട്രസ്റ്റ് ചെയര്‍മാന്‍. ക്രിസ്തുവിന്റെ സ്‌നേഹം ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിന്റെ ഭാഗമാണ് ഈ നിക്ഷേപങ്ങളെന്നു ഫൗണ്ടേഷന്റെ പ്രസിഡണ്ട് എഡ്‌വേഡ് ഫിറ്റ്‌സ ജരാള്‍ഡ് പറഞ്ഞു.

ആഴത്തിലുള്ള സാമ്പത്തിക അസമത്വത്തിന്റെ ലോകത്ത്, ദരിദ്രരെയും ദുര്‍ബലരെയും വിശ്വസ്തതയോടും അനുകമ്പയോടും കൂടി സേവിക്കുക എന്ന ഉത്തരവാദിത്തം ഗൗരവമായി എടുക്കുന്നുവെന്നു കര്‍ദിനാള്‍ തിമോത്തി ഡോളനും വ്യക്തമാക്കി. റോമില്‍ ഉപരിപഠനത്തിനായെത്തുന്ന സെമിനാരിക്കാരെയും, വൈദികരെയും, സന്യസ്തരെയും സംഘടന സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയും സഹായിക്കുന്നുണ്ട്.

ആശ്രമത്തിൽ നിന്നു പരിശ്രമത്തിലൂടെ ആശ്രമത്തിലേക്ക്

വി. യോഹന്നാൻ - Chap.7 [2of3]

രക്ഷാകരരഹസ്യത്തിലേക്ക് പുരോഹിതര്‍ വാതിലുകള്‍ തുറന്നിടുക മാര്‍പാപ്പ

2027-ലെ ആഗോള യുവജന സമ്മേളനത്തിന് സ്വര്‍ഗീയമധ്യസ്ഥരെ പ്രഖ്യാപിച്ചു

വിശുദ്ധ അത്തനേഷ്യസ് (295-373) : മെയ് 2