വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക യുടെ ആര്‍ച്ചുപ്രീസ്റ്റ്, ബസിലിക്കയുടെ നിര്‍മ്മാണ, സംരക്ഷണ സമിതിയുടെ പ്രസിഡന്റ് എന്നീ നിലകളി ലേക്ക്, ബിഷപ് വിത്തോറിയോ ഫ്രാഞ്ചെസ്‌കോ വിയോളയെ ലിയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. വത്തിക്കാന്‍ സിറ്റിക്കായുള്ള പാപ്പായുടെ വികാരി ജനറലായും, അദ്ദേഹം പ്രവര്‍ത്തിക്കും.
കഴിഞ്ഞ അഞ്ച് വര്‍ഷമായി വത്തിക്കാന്‍ ആരാധനക്രമ-കൂദാശാ കാര്യാലയത്തിന്റെ സെക്രട്ടറി യായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. 61 കാരനായ ബിഷപ് വിത്തോറിയോ ഒഎഫ്എം സന്യാസസഭാംഗമാണ്. 2014-ല്‍ ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ മെത്രാനായി നിയമിച്ചു. തുടര്‍ന്ന്, 2021-ല്‍ ആരാധനക്രമ-കൂദാശാ കാര്യാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായി.