International

പൊന്തിഫിക്കല്‍ ഭവനത്തിനു പുതിയ ഉപാധ്യക്ഷന്‍

Sathyadeepam

അഗസ്റ്റീനിയന്‍ വൈദികനും, നൈജീരിയക്കാരനുമായ ഫാ. എഡ്‌വേര്‍ഡ് ഡാനിയാങ് ദാലെങ്ങിനെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ, പൊന്തിഫി ക്കല്‍ ഭവനത്തിന്റെ (പേപ്പല്‍ ഹൗസ് ഹോള്‍ഡ്) പുതിയ ഉപാധ്യക്ഷനായി നിയമിച്ചു.

പരിശുദ്ധ പിതാവിന്റെ പൊതു-സ്വകാര്യ കൂടിക്കാഴ്ച കള്‍ക്ക് വേദിയാകുന്നത് പൊന്തിഫിക്കല്‍ ഭവനമാണ്. അഗസ്റ്റീനിയന്‍ സഭയുടെ ജനറല്‍ കൗണ്‍സില്‍ അംഗവും, പ്രൊക്യുറേറ്റര്‍ ജനറലുമായി ഫാ. എഡ്‌വേര്‍ഡ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1977-ല്‍ നൈജീരിയ യിലെ യിറ്റ്‌ലാറില്‍ ജനിച്ച അദ്ദേഹം 2001 ല്‍ അഗസ്റ്റീനിയന്‍ സഭയില്‍ ചേര്‍ന്നു. 2005 ല്‍ പൗരോഹിത്യം സ്വീകരിച്ചു. 2012 ല്‍ അല്‍ഫോന്‍സിയന്‍ അക്കാദമിയില്‍ നിന്ന് ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി.

സമരായന്റെ ഹൃദയവുമായി

നിര്‍ധനരുമൊത്ത് മാര്‍പാപ്പയുടെ വിരുന്ന്

ജനാധിപത്യത്തിലെ പുള്ളിമാനുകള്‍

വചനമനസ്‌കാരം: No.196

പോസ്റ്റ് ഡിവോഴ്‌സ് ട്രോമ: പരിഹാര മാര്‍ഗങ്ങള്‍