വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തന ങ്ങള്‍ തുടരുന്നതിനിടെ, നേപ്പാളിന് കൈത്താങ്ങായി പരിശുദ്ധ പിതാവ്, സാമ്പത്തിക സഹായം അയച്ചു. കാരുണ്യ പ്രവര്‍ത്തന കാര്യാലയം വഴിയായിട്ടാണ് പാപ്പ തന്റെ സഹായം കൈമാറിയത്.
നേപ്പാളില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ തന്റെ അതീവ ദുഃഖവും, പ്രാര്‍ത്ഥനകളും അറിയിച്ചുകൊണ്ട്, പാപ്പ നേരത്തെ ടെലിഗ്രാം സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന്, അപ്പസ്‌തോലിക ന്യൂണ്‍ഷിയേച്ചറുമായി യോജിച്ച്, ദുരന്തം ബാധിച്ച ജനങ്ങളുടെ ഏറ്റവും അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്ന തിനായി പാപ്പ സാമ്പത്തിക സഹായവും അയച്ചു. ഭക്ഷണം, അടിസ്ഥാന ആവശ്യങ്ങള്‍, പാര്‍പ്പിടം എന്നീ ആവശ്യങ്ങൾ ക്കുവേണ്ടി ഈ സഹായം വിനിയോഗിക്കപ്പെടും.
ഏറ്റവും ദുര്‍ബലരായവരെ, പരിശുദ്ധ പിതാവും സഭയും അനുഗമിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നതിന്റെ പ്രകടമായ തെളിവാണ് ഈ സഹായം എന്ന്, കാരുണ്യ പ്രവര്‍ത്തനകാര്യാലയത്തിന്റ അധ്യക്ഷന്‍ ആർച്ചുബിഷപ് ലൂയിസ് മാരിന്‍ ദി സാന്‍ മാര്‍ട്ടിന്‍ പറഞ്ഞു.
ഇറ്റാലിയന്‍ മെത്രാന്‍ സമിതിയും, നേപ്പാളിനെ സഹായി ക്കുന്നതിനായി, അഞ്ചു ലക്ഷം യൂറോ അനുവദിച്ചിട്ടുണ്ട്. ദൂരെ താമസിക്കുന്നവരുടെ കഷ്ടപ്പാടുകള്‍ നമുക്ക് അന്യ മായിരിക്കരുതെന്നും, അത് നമ്മെ ആശങ്കപ്പെടുത്തുകയും ഉത്തരവാദിത്തത്തിലേക്ക് നമ്മെ ക്ഷണിക്കുകയും ചെയ്യുന്നുവെന്നു ഇറ്റാലിയന്‍ മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദിനാള്‍ മത്തേയോ സൂപ്പി പറഞ്ഞു.