രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമുള്ള ആരാധനക്രമ പരിഷ്‌കാരങ്ങള്‍ വിശ്വാസികളുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായി രുന്നുവെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രോത്സാഹിപ്പിച്ച ആരാധനക്രമ പരിഷ്‌കാരം സഭയുടെ ജീവസ്സുറ്റ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒന്നാണെന്നു പാപ്പ ഓര്‍മ്മിപ്പിച്ചു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരാധനക്രമത്തെക്കുറിച്ചുള്ള ഭരണഘടന യായ ‘സാക്രോസങ്റ്റം കോണ്‍സിലിയം’ അടിസ്ഥാനമാക്കിയുള്ള തന്റെ മതബോധന പരമ്പരയുടെ അവസാനത്തിലാണ് പാപ്പയുടെ ഈ പരാമര്‍ശങ്ങള്‍.
ആരാധനക്രമത്തില്‍ മാറ്റമില്ലാത്ത ദൈവിക വശങ്ങളും, വിശ്വാസികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി മാറ്റം വരുത്താന്‍ കഴിയുന്ന മാനുഷിക ഘടക ങ്ങളുമുണ്ടെന്ന് മാര്‍പാപ്പ വിശദീകരിച്ചു. സഭ ആരാധനക്രമത്തില്‍ ഒരു പരിഷ്‌കാരം നടത്തുമ്പോള്‍ നൂറ്റാണ്ടുകളിലുടനീളമുള്ള തുടര്‍ച്ചയായ വികസന പ്രക്രിയയാണിത്, ദൈവികവും മാറ്റമില്ലാത്തതുമായ ഘടക ങ്ങളും, വിവിധ മാറ്റങ്ങള്‍ക്ക് വിധേയമായേ ക്കാവുന്ന മാനുഷിക ഘടകങ്ങളും തമ്മില്‍ വ്യക്തമായ വേര്‍തിരിവ് നടത്തേണ്ടതുണ്ട്. വിശ്വാസികള്‍ ആരാധനക്രമങ്ങള്‍ കൂടുതല്‍ ബോധപൂര്‍വവും സജീവമായും ആഘോഷിക്കേണ്ടത് ആവശ്യമാണ്.
വിശ്വാസികള്‍ ആഘോഷങ്ങളില്‍ ‘അന്യരെപ്പോലെയോ നിശബ്ദരായ കാഴ്ചക്കാ രെപ്പോലെയോ’ പങ്കെടുക്കരുത് എന്ന ആശയം പയസ് പതിനൊന്നാമന്‍ മാര്‍പാപ്പ യുടെ ‘ദിവീനി കള്‍ത്തൂസ്’ എന്ന അപ്പസ്‌തോ ലിക ഭരണഘടനയില്‍ തന്നെ ഉന്നയിക്കപ്പെട്ടി രുന്നുവെന്നു പാപ്പ ഓര്‍മ്മിപ്പിച്ചു. തീര്‍ച്ച യായും, ആരാധനക്രമം എന്നത് ജീവസ്സുറ്റ ഒന്നായതിനാല്‍, നൂറ്റാണ്ടുകളിലുടനീളം അത് എപ്പോഴും മാറ്റങ്ങള്‍ക്കും വികസനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്, പാപ്പ കൂട്ടിച്ചേര്‍ത്തു.