International

ചന്ദ്രനിലിറങ്ങിയ ആല്‍ഡ്രിനുമായി ലിയോ മാര്‍പാപ്പ സംസാരിച്ചു

Sathyadeepam

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിന്റെ 56-ാം വാര്‍ഷിക ദിനത്തില്‍ ലിയോ മാര്‍പാപ്പ ആ സംഘത്തിലുണ്ടായിരുന്ന ബഹിരാകാശസഞ്ചാരി എഡ്‌വിന്‍ ബസ് ആല്‍ഡ്രിനുമായി വീഡിയോ കോളില്‍ സംസാരിച്ചു.

അമേരിക്കയുടെ അപ്പോളോ 11 ദൗത്യസംഘത്തിന്റെ ഭാഗമായി ചന്ദ്രനിലിറങ്ങിയ സംഘത്തിലെ ജീവിച്ചിരിക്കുന്ന അവസാനത്തെയാളാണ് ആല്‍ഡ്രിന്‍. 95 കാരനായ ആല്‍ഡ്രിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും തന്റെ വേനല്‍ക്കാലവസതിയില്‍ നിന്നാണു പാപ്പ വിളിച്ചത്.

ഈ ഫോണ്‍വിളിക്കു മുമ്പ് പാപ്പ, ഗണ്ടോള്‍ഫോ കൊട്ടാരത്തില്‍ സ്ഥിതി ചെയ്യുന്ന വത്തിക്കാന്‍ വാനനിരീക്ഷണാലയം സന്ദര്‍ശിക്കുകയും അവിടത്തെ ചരിത്രപ്രസിദ്ധമായ ദൂരദര്‍ശിനികളിലൂടെ വാനനിരീ ക്ഷണം നടത്തുകയും ചെയ്തു.

പ്രോലൈഫ് സാഹിത്യ രചനയ്ക്ക് ദമ്പതികൾക്ക് പുരസ്‌കാരം

യുവജന ശാക്തീകരണത്തിന് കപ്പാസിറ്റി ബിൽഡിംഗ് പരിശീലന പരിപാടി

കുർബാനയും സമൂഹത്തിന്റെ പങ്കാളിത്തവും

സഭാപ്രസംഗകൻ - Chap.3 [2of2]

വിശുദ്ധ ഇന്നസെന്റ് ഒന്നാമന്‍  (417)  : ജൂലൈ 27