International

കൗമാരക്കാരുടെ ജൂബിലി ആഘോഷം

Sathyadeepam

ഏപ്രില്‍ 25 മുതല്‍ 27 വരെ റോമില്‍ കൗമാരക്കാരുടെ ആഗോള ജൂബിലി ആഘോഷം നടക്കുന്നു. 2025 ആഗോളസഭ ജൂബിലിയായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വിവിധ വിഭാഗം വിശ്വാസികള്‍ക്കായുള്ള ജൂബിലിയാഘോഷങ്ങള്‍ നടന്നുവരികയാണ്.

ജൂബിലികളുടെ ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ് കൗമാരക്കാര്‍ക്കുവേണ്ടിയുള്ള സംഗമവും ആഘോഷവും സംഘടിപ്പിക്കുന്നത്. ലോകമെങ്ങും നിന്നുള്ള പതിനായിരകണക്കിനു കൗമാരപ്രായക്കാര്‍ ആഘോഷങ്ങള്‍ക്കായി റോമിലെത്തുന്നുണ്ട്.

നിത്യനഗരമായ റോമിലെ വിവിധ ഇടങ്ങളിലുമായി വിപുലമായ പരിപാടികളാണ്, ജൂബിലി ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഗമത്തിനും, വിശ്വാസവളര്‍ച്ചയ്ക്കും, ആത്മീയ പോഷണത്തിനും ഉതകും വിധമുള്ള വിവിധ കാര്യങ്ങള്‍ സംഗമത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.

ഇറ്റലി, അമേരിക്ക, ബ്രസീല്‍, ഇന്ത്യ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഉക്രെയ്ന്‍, യുകെ, ജര്‍മ്മനി, ചിലി, വെനിസ്വേല, മെക്‌സിക്കോ, ഓസ്‌ട്രേലിയ, അര്‍ജന്റീന, നൈജീരിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കൗമാരക്കാരാണ് സംഗമത്തില്‍ സംബന്ധിക്കുന്നതിനായി റോമില്‍ എത്തിച്ചേരുന്നത്.

സംഗമത്തിന്റെ നടത്തിപ്പിനായി വിവിധ സംഘടനകള്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. നിരവധി സന്നദ്ധപ്രവര്‍ത്തകരും സംഗമത്തില്‍ പങ്കാളികളാകും.

വിശുദ്ധ വാതില്‍ കടന്നു കൊണ്ട് ആരംഭിക്കുന്ന സംഗമം, ഇരുപത്തിയേഴാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെ പര്യവസാനിക്കുന്നു.

വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂത്തിസിനെ അന്നു വിശുദ്ധനായി പ്രഖ്യാപിക്കുന്നു. ഗാനമേളയുള്‍പ്പെടെയുള്ള വിവിധ സാംസ്‌കാരികപരിപാടികളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി