തെക്കന്‍ ജോര്‍ദാനിലെ ഹമ്മൂദ് പട്ടണത്തിലെ സെന്റ് ജോര്‍ജ് ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയില്‍ കഴിഞ്ഞ മാസം ദുഃഖാചരണത്തിനെ ത്തിയവര്‍ക്ക് നേരെ സായുധ ആക്രമണം നടത്തിയ കേസില്‍ മൂന്ന് പേര്‍ക്ക് ജോര്‍ദാനിലെ സ്റ്റേറ്റ് സെക്യൂരിറ്റി കോടതി വധശിക്ഷ വിധിച്ചു. ഒക്ടോബര്‍ 23-ന് നടന്ന ഈ ആക്രമണത്തില്‍ ഒമ്പത് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നവംബര്‍ 15-ന് കോടതി പുറപ്പെടുവിച്ച വിധി പ്രകാരം, ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുക, ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കുക, സായുധ ആക്രമണങ്ങള്‍ക്ക് ഗൂഢാലോചന നടത്തുക, ഒരു ഭീകരസംഘടനയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ തെളിയിക്കപ്പെട്ടത്. വധശിക്ഷകള്‍ രാജ്യത്തെ പരമോന്നത കോടതിയുടെ പുനഃപരിശോധനയ്ക്കു വിധേയമായിരിക്കും.
രക്തസാക്ഷികളായി വിശേഷിപ്പിച്ച 10 പേരുടെ കുടുംബങ്ങ ളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈ വര്‍ഷത്തെ എല്ലാ ക്രിസ്മസ് ആഘോഷങ്ങളും റദ്ദാക്കുന്നതായി ജോര്‍ദാനിലെ കൗണ്‍സില്‍ ഓഫ് ചര്‍ച്ച് ലീഡേഴ്സ് പ്രഖ്യാപിച്ചു. എന്നിരുന്നാലും, പതിവ് പ്രാര്‍ത്ഥനകളും മതപരമായ ശുശ്രൂഷകളും അജപാലന സേവനങ്ങളും തുടരുമെന്ന് കൗണ്‍സില്‍ അറിയിച്ചു. പ്രാര്‍ത്ഥനയ്ക്കും കാരുണ്യപ്രവൃത്തികള്‍ക്കും സാമൂഹിക ഐക്യദാര്‍ഢ്യത്തിനും മുന്‍ഗണന നല്‍കിക്കൊണ്ട് ഈ തിരുനാള്‍ ലളിതമായും ഭക്തിപൂര്വ്വവും ആചരിക്കാന്‍ സഭകളോട് കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
ക്രിസ്മസ് ട്രീകള്‍ പ്രത്യാശയുടെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകങ്ങളായി നിലകൊള്ളണമെന്നും, കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി മെഴുകുതിരികള്‍ കത്തിക്കണ മെന്നും, അവര്‍ക്കായി ഒരു സ്മാരക ഇടം സമര്‍പ്പിക്കണമെന്നും കൗണ്‍സില്‍ ആഹ്വാനം ചെയ്തു. ഈ പ്രവൃത്തികള്‍ നീതിയുടെയും സമാധാനത്തിന്റെയും മൂല്യങ്ങളെയും ക്രിസ്മസ് സന്ദേശത്തെയും പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.