International

ദുരന്ത ആഘാത ലഘൂകരണത്തിനായി കാരിത്താസ് ഇന്ത്യയുടെ ദുരന്ത ജാഗ്രതാ ക്ലിനിക്കുകള്‍

Sathyadeepam

അനുഭവസമ്പത്തും അര്‍പ്പണ മനോഭാവവും ഉണ്ടെങ്കില്‍ ഏതു ദുരന്തത്തെയും വിജയകരമായി അതിജീവിക്കാമെന്ന് പ്രളയകാല അനുഭവങ്ങള്‍ തെളിയിച്ചുവെന്ന് കെ.സി.ബി.സി. പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് സൂസപാക്യം അഭിപ്രായപ്പെട്ടു. കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ കേരള കത്തോലിക്കാ സഭ നടപ്പാക്കിയ അതിജീവന പ്രളയാനന്തര പുനരധിവാസ പദ്ധതി പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണവും നവജീവന്‍ ദുരന്ത ജാഗ്രതാ കര്‍മസമിതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ജനങ്ങളുടെ മനസ്സിലെ നന്മയുടെ അംശം കണ്ടെത്തുവാനും പരിപോഷിപ്പിക്കുവാനും ദുരന്തങ്ങള്‍ അവസരമൊരുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലാരിവട്ടം പിഒസിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ കെസിബിസിയുടെ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡവലപ്മെന്‍റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് അധ്യക്ഷനായിരുന്നു. വേര്‍തിരിവുകള്‍ക്കും വിവേചനങ്ങള്‍ക്കും അതീതമായി കേരളത്തിലെ പ്രളയബാധിതരായ 50000 കുടുംബങ്ങള്‍ക്കായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞു എന്നതാണ് അതിജീവന പദ്ധതിയെ മാതൃകാപരമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി. ബി.സി.ഐ.വൈസ് പ്രസിഡന്‍റ് ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് മുഖ്യ പ്രഭാഷണം നടത്തി. പ്രകൃതിയെ സംരക്ഷിക്കാനുള്ള മനുഷ്യന്‍റെ ഉത്തരവാദിത്വത്തിന്‍റെ ഓര്‍മപ്പെടുത്തലാണ് ഓരോ പ്രകൃതിദുരന്തവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, അസി. ഡയറക്ടര്‍ ഫാ. ജോളി പുത്തന്‍പുര, പി.ഒ.സി. ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, സാബു തോമസ്, ബെന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ സെബസ്ത്യാനോസ് (257-288) : ജനുവരി 20

മത, ഭാഷാ വൈവിധ്യമാണ് ഇന്ത്യയുടെ പ്രത്യേകത : ജസ്റ്റിസ് കെമാല്‍ പാഷ

വിശുദ്ധ കാന്യൂട്ട്  (1043-1086) : ജനുവരി 19

വിശുദ്ധ എമിലി വിയാളര്‍ (1797-1856) : ജനുവരി 18

വിശുദ്ധ ആന്റണി (251-356) : ജനുവരി 17