ഇറാഖിന്റെയും സിറിയയു ടെയും അതിര്‍ത്തിയില്‍ ഉണ്ടായി രിക്കുന്ന പുതിയ സംഭവവികാസ ങ്ങളെ തുടര്‍ന്നു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ മടങ്ങിവരവ് ഈ പ്രദേശത്തെ ക്രൈസ്തവര്‍ ഭയപ്പെടുന്നു. ഇറാഖി അതിര്‍ത്തി യിലുള്ള സിറിയന്‍ പ്രദേശത്തെ ജയിലുകളില്‍ നിന്ന് ആയിര ക്കണക്കിന് ഐസിസ് കലാപ കാരികളെ മോചിപ്പിച്ചിട്ടുണ്ട്. സിറിയയ്ക്കുള്ളിലാണ് ജയിലുകള്‍ എന്നതുകൊണ്ട് ഇറാഖിന്റെ ഭരണ നേതൃത്വം ഇത് തങ്ങള്‍ക്ക് ഭീഷണി ആവില്ലെന്ന് പറയുന്നു.
എന്നാല്‍ പടരുന്ന തീ അതിര്‍ ത്തികള്‍ തിരിച്ചറിയാറില്ല എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത് എന്ന് എര്‍ബില്‍ കല്‍ദായ കാഞ്ഞാലിക്കാ അതിരൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ബഷര്‍ മാത്തി വാര്‍ധ പ്രസ്താവിച്ചു. ഇറാഖിലെയും സിറിയയിലെയും കുടുംബങ്ങള്‍ സമാധാനത്തില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ബിഷപ്പ് പറഞ്ഞു.
അക്രമം മടങ്ങി വരുന്നത് ഇരുഭാഗത്തും ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആളുകളുടെ ഉല്‍ക്കണ്ഠ മാനസിക ബലഹീനതയില്‍ നിന്നും ഉണ്ടാകു ന്നതല്ല. മറിച്ച് ഒരു ദുരന്തം ആവര്‍ത്തിക്കപ്പെടുമെന്ന ഭീതിയില്‍ നിന്ന് ഉണ്ടാകുന്നതാണ്. പഴയ സംഘര്‍ഷങ്ങളില്‍ നിന്നുണ്ടായ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല, ആര്‍ച്ചുബിഷപ് വിശദീകരിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി കളുടെ അക്രമങ്ങളെ തുടര്‍ന്നു ഇറാഖിലെ ക്രൈസ്തവരില്‍ മൂന്നില്‍ രണ്ട് ഭാഗവും ജന്മനാട് വിട്ട് പലായനം ചെയ്തു. ഇത് അവരുടെ തിരഞ്ഞെടുപ്പ് ആയിരുന്നില്ല, മറിച്ച് നാടുവിട്ടു പോകാന്‍ അവര്‍ നിര്‍ബന്ധിത രാവുകയായിരുന്നു. ഇപ്പോഴത്തെ ഭീഷണികള്‍ ക്രൈസ്തവരെ മാത്രമല്ല ഇറാഖി ജനതയെ ആകെ ബാധിക്കുന്നതാണ് - ബിഷപ്പ് ചൂണ്ടിക്കാട്ടി.