

ട്രംപും യൂറോപ്പും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അന്താരാഷ്ട്ര സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു വെന്നും പിരിമുറുക്കങ്ങള്‍ ഒഴിവാക്കുകയും വിവാദ വിഷയങ്ങള്‍ ചര്‍ച്ചാവിഷയമാക്കുകയുമാണ് ആവശ്യ മെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പരോളിന്‍ പ്രസ്താവിച്ചു. ഗാസ സമാധാന ബോര്‍ഡില്‍ പങ്കെടുക്കാനുള്ള ട്രംപിന്റെ ക്ഷണം മാര്‍പാപ്പയ്ക്ക് ലഭിച്ചിട്ടുണ്ട്. അത് സംബന്ധിച്ച അന്തിമ തീരുമാനം വത്തിക്കാന്‍ എടുത്തിട്ടില്ലെന്നും കാര്‍ഡിനല്‍ പറഞ്ഞു.
വ്യക്തിപരമായ വികാരങ്ങള്‍ക്കപ്പുറം നിയമാനുസൃ തവും അന്താരാഷ്ട്ര സമൂഹത്തിന്റെ നിയമങ്ങളെ ബഹു മാനിക്കുന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്ന് ട്രംപിന്റെ പ്രസ്താവനകളെ പരാമര്‍ശിച്ചുകൊണ്ട് കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി.
മാധ്യമ സ്വാതന്ത്ര്യവും മാധ്യമങ്ങളിലുള്ള വിശ്വാസവും പ്രധാനപ്പെട്ടതാണ് മാധ്യമങ്ങളുടെ ഉത്തരവാദിത്വപൂര്‍ണ്ണമായ ഉപയോഗം സമൂഹത്തെ ധ്രുവീകരിക്കാനോ നശിപ്പിക്കാനോ ഉള്ളതല്ല മറിച്ച് പടുത്തുയര്‍ത്താനുള്ളതാണ് കാര്‍ഡിനല്‍ വിശദീകരിച്ചു.
ഇപ്പോഴത്തെ അന്താരാഷ്ട്ര സാഹചര്യത്തെ വിശദീ കരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉപയോഗിച്ച മൂന്നാം ലോകമഹായുദ്ധം എന്ന പ്രയോഗം ഒരു യാഥാര്‍ത്ഥ്യമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരായുധീകരണവും ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നതിന്റെ അധാര്‍മ്മികതയും പരിശുദ്ധ സിംഹാസനം എപ്പോഴും മുന്നില്‍ നല്‍കിയിട്ടുള്ള വിഷയങ്ങളാണ്.
ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷമാണ് മധ്യപൂര്‍വ ദേശം മുഴുവന്‍ സമാധാനത്തിനുള്ള താക്കോല്‍. ഈ സംഘര്‍ഷം അവസാനിക്കുന്നതോടെ മറ്റുള്ളവയും പരിഹരിക്കപ്പെടും. ഇപ്പോഴത്തെ പ്രധാന കാര്യം ഒരു കരാര്‍ രൂപപ്പെടുത്തുകയും പലസ്തീന്‍ ജനതയ്ക്ക് പ്രതീക്ഷ നല്‍കുകയും ചെയ്യുക എന്നതാണ് കാര്‍ഡിനല്‍ വിശദീകരിച്ചു.