International

2027-ലെ ആഗോള യുവജന സമ്മേളനത്തിന് സ്വര്‍ഗീയമധ്യസ്ഥരെ പ്രഖ്യാപിച്ചു

Sathyadeepam

2027-ല്‍ സിയോളില്‍ വച്ച് നടക്കുന്ന ആഗോള യുവജന സമ്മേളനത്തിന് സ്വര്‍ഗീയമധ്യസ്ഥരായി, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, വിശുദ്ധ ആന്‍ഡ്രൂ കിം ടൈഗോണ്‍, വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ കാബ്രിനി, വിശുദ്ധ ജോസഫിന്‍ ബഖിത, വിശുദ്ധ കാര്‍ലോ അക്കുത്തിസ് എന്നിവരെ പ്രഖ്യാപിച്ചു. ഈ വിശുദ്ധര്‍, ജീവിതത്തിന്റെയും ആത്മീയതയുടെയും സാക്ഷ്യത്തിലൂടെ, യുവാക്കള്‍ക്കുള്ള വിശ്വാസ മാതൃകകളായും വഴികാട്ടി കളായും ജീവിതം സമര്‍പ്പിച്ചതിനാലാണ്, അവരെ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നതെന്നു സഭാധികാരികള്‍ അറിയിച്ചു.

യുവജനങ്ങളോടും കുടുംബത്തോടും മനുഷ്യജീവന്റെ അന്തസിനോടും എപ്പോഴും ശ്രദ്ധ പുലര്‍ത്തിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ്, ആഗോള യുവജന സംഗമത്തിന്റെ സ്ഥാപകന്‍. ചെറുപ്പത്തില്‍ തന്നെ രക്ത സാക്ഷിത്വം വരിച്ച ആദ്യത്തെ കൊറിയന്‍ കത്തോലിക്കാ പുരോഹിതനായ വിശുദ്ധ ആന്‍ഡ്രൂ കിം ടീഗോന്‍, വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും മാതൃകയാണ്.

കുടിയേറ്റക്കാരെയും ദരിദ്രരെയും പരിചരിച്ചതിന് പേരുകേട്ട മിഷനറിയാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ കാബ്രിനി. പ്രത്യാശയുടെയും സ്വാതന്ത്ര്യത്തിന്റെയും വിശ്വാസ ത്തിന്റെയും സാക്ഷ്യം നല്‍കിക്കൊണ്ട്, കഷ്ടപ്പാടുകളിലൂടെ കടന്നുപോയ അടിമയായിരുന്ന ആളാണ്, വിശുദ്ധ ജോസഫിന്‍ ബഖിത. ഡിജിറ്റല്‍ സുവിശേഷവല്‍ക്കരണത്തിന്റെ മാതൃക ഏവർക്കും, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് പകര്‍ന്ന ഒരാളാണ്, വിശുദ്ധ കാര്‍ലോ അക്കൂത്തിസ്.

നീണ്ട, ചര്‍ച്ചകളിലൂടെയും, പ്രാര്‍ത്ഥനയിലൂടെയുമാണ് ഈ വിശുദ്ധരെ തിരഞ്ഞെടുത്തത്. വിശുദ്ധി ഒരു വിദൂര ആദര്‍ശമല്ല, മറിച്ച് ഉത്തരം ലഭിക്കേണ്ട ഒരു വിളിയാണെന്ന് കാണാന്‍ ഈ വിശുദ്ധര്‍ യുവജനങ്ങളെ സഹായിക്കുമെന്ന്, അല്‍മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കർദിനാള്‍ കെവിന്‍ ഫാരെല്‍ പറഞ്ഞു.

വിശുദ്ധ അത്തനേഷ്യസ് (295-373) : മെയ് 2

ഒരു വാഴ്വ്... പല ജീവിതങ്ങൾ

നിലാവിന്റെ വീട് - 04

തറ തൊട്ട രാഷ്ട്രീയ നൈതികത

പോപ്പ് ഫ്രാന്‍സിസ് ഹൃദയാശുപത്രിയുടെ ശില ആശീര്‍വദിച്ചു