International

മനുഷ്യനിര്‍മ്മിതമായ കലാസൃഷ്ടികളുടെ പ്രാധാന്യം വര്‍ധിക്കുന്നു - മാര്‍പാപ്പ

Sathyadeepam

നിര്‍മ്മിതബുദ്ധിയുടെ വളര്‍ച്ച യുടെ ഇക്കാലത്ത്, മനുഷ്യന്റെ കലാപരമായ കഴിവുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും, സാങ്കേതികത സൃഷ്ടിക്കുന്ന ഏകതാനതയില്‍നിന്ന് മാറിനില്‍ക്കാന്‍ മാനുഷികമായ കല ഉപകാരപ്രദമാകുമെന്നും ലിയോ പതിനാലാമന്‍ പാപ്പ. വത്തിക്കാന്‍ വിദ്യാഭ്യാസ-സാംസ്‌കാരിക കാര്യാലയം സംഘടിപ്പിച്ച, കലാകാരന്മാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ. മനുഷ്യന്റെ സര്‍ഗശേഷിയുടെ ഭാഗമായ കലയുടെ പ്രാധാന്യവും സഭയിലും മാനവികതയിലും കലാ കാരന്മാര്‍ക്കുള്ള സ്ഥാനവും പാപ്പ വിശദീകരിച്ചു. ‘സാധ്യതകളുടെ കല: ഒരുമിച്ച് നെയ്‌തെടുക്കുക’ എന്ന പേരിലുള്ള സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.

മനുഷ്യഹൃദയത്തിലെ വലിയ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മുന്നില്‍ പ്രത്യുത്തരിക്കാന്‍ കഴിവുള്ള കലയ്ക്ക്, സാംസ്‌കാരികവും ആത്മീയ വുമായ നവീകരണത്തിനുള്ള ശക്തിയുണ്ടെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. മാനവികതയുടെ സവിശേഷതകള്‍ സംരക്ഷിക്കുന്നതിനും സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുന്ന എല്ലാം ഒരേ രീതിയിലേക്ക് ചുരുങ്ങുന്ന പ്രവണതയില്‍നിന്ന് മാറി നില്‍ക്കുന്നതിനും സഭയ്ക്ക് കലാകാരന്മാരുടെ സഹകരണവും കഴിവും ആവശ്യമുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

സഭയെ സംബന്ധിച്ചിടത്തോളം കലയെന്നത് വെറുമൊരു അലങ്കാരം അല്ല, മാനവരാശിയുടെ ആഗ്രഹങ്ങളും വേദനകളും, അവരിലെ സൗന്ദര്യം, നീതി, സമാധാനം തുടങ്ങിയ മൂല്യങ്ങള്‍ക്കായുള്ള ദാഹവും മനസ്സിലാക്കാനുള്ള ഒരു ഇടമാണത്. മനുഷ്യരാശിയുടെ മഹത്തായ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കലാകാരന്മാരുടെ പങ്ക് നിര്‍ണായകമാണ്. കലാകാരന്മാരോട് സഭയ്ക്ക് വലിയ മതിപ്പുണ്ട്. സഭയോടൊത്ത് നടക്കുന്നതിനും, സഭയ്ക്കായി വിവിധ സേവനങ്ങള്‍ ചെയ്യുന്നതിനും കലാകാരന്മാര്‍ക്ക് സഭ നന്ദി പറയുകയും ചെയ്യുന്നു - പാപ്പ വിശദീകരിച്ചു.

സുരക്ഷിതവും സമാധാനപൂര്‍ണ്ണവുമായ ലോകത്തിനായി ആണവായുധങ്ങള്‍ ഇല്ലാതാക്കണം: വത്തിക്കാന്‍

നിര്‍മിതബുദ്ധി വികസനത്തേക്കാള്‍, മനുഷ്യാധ്വാനത്തില്‍ ശ്രദ്ധ പുലര്‍ത്തുക

വിശുദ്ധ ജോണ്‍ ലെയൊനാര്‍ഡി (1541-1609) : ഒക്‌ടോബര്‍ 9

വിശുദ്ധ സെര്‍ജിയസും വിശുദ്ധ ബാക്കസും (-303) : ഒക്‌ടോബര്‍ 8

റൂത്ത് [അധ്യായം 3] - Part 3